താനൂർ : സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർഥം എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി താനൂരിൽ ‘ഇസ്സ കോഡ്’ ജില്ലാ റാലി നടത്തി.

To advertise here,

താനൂർ ഒട്ടുംപുറം ഐ.പി.സി. പരിസരത്തുനിന്ന് ആരംഭിച്ച റാലി താനൂർ ജങ്ഷനിൽ സമാപിച്ചു.

സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഊരകം അബ്ദുറഹ്‌മാൻ സഖാഫി, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി എന്നിവർ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.സമാപന സമ്മേളനം എസ്.എസ്.എഫ്. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബൂബക്കർ പടിക്കൽ, എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി, ജില്ലാ പ്രസിഡന്റ് ജാഅ്ഫർ ശാമിൽ ഇർഫാനി എന്നിവർ സംസാരിച്ചു.

101 സെക്ടറുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് റാലിയിൽ പങ്കെടുത്തത്.