കണ്ണൂർ : സഹകരണസംഘങ്ങൾ കൂണുപോലെ പൊട്ടിമുളയ്ക്കാൻ പാടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് ജില്ലാ സമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവന-വേതന വ്യവസ്ഥകളെയും ആനുകൂല്യങ്ങളെയും കുറിച്ച്‌ പഠിക്കാതെയാണ് പലരും സ്ഥാപനങ്ങൾ തുടങ്ങുന്നത്. സഹകരണ രാഷ്ട്രീയനേതൃത്വത്തെ നേർവഴിക്ക് നയിക്കാൻ പറ്റുന്നവരാണ് സഹകരണമേഖലയിലെ ഇൻസ്‌പെക്ടർമാരും ഓഡിറ്റർമാരുമെന്നും മന്ത്രി പറഞ്ഞു.

To advertise here,

അർബൻ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ടീം ഓഡിറ്റിന്റെ ഭാഗമായി അധിക തസ്തികകൾ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.യു. രാജു അധ്യക്ഷനായി. സ്ഥാനക്കയറ്റം കിട്ടിയവരെ ടി.ഒ. മോഹനൻ എം.എൽ.എ. ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ് മുഖ്യപ്രഭാഷണം നടത്തി. ജയ്‌സൺ തോമസ്, രജിത്ത് നാറാത്ത്, ഡി.സി.സി. ജനറൽ സെക്രട്ടറി പി. മാധവൻ, പി.കെ. ജയകൃഷ്ണൻ, കെ.വി. ജയേഷ്, കെ. കൃഷ്ണകുമാർ, സി. ജിലേഷ്, ശൈലജ, എസ്. ഷാജി എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. ഷാജി ഉദ്ഘാടനം ചെയ്തു. അനിത കക്കറ അധ്യക്ഷയായി. ഭാരവാഹികൾ: കെ.യു. രാജു (പ്രസി.), അനിത കക്കറ, എൻ. ഷിജിത്ത് (വൈസ് പ്രസി.), ജോർജ് ജോസഫ് (സെക്ര.), കെ. പ്രസീത, യൂനസ് പാണമ്പ്രോൻ (ജോ. സെക്ര.), സുജിത്ത് നെല്ലിക്ക (ഖജാ.).