ചെർപ്പുളശ്ശേരി : വെൺമണി ഹരിദാസ് അനുസ്മരണസമ്മേളനം ഉദ്ഘാടനവും സ്മൃതിഭാഷണവും ഡോ. എൻ.പി. വിജയകൃഷ്ണൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. ടി.എസ്. മാധവൻകുട്ടി അധ്യക്ഷനായി. യുവ കഥകളിഗായകനുള്ള 10,001 രൂപയുടെ പുരസ്കാരം കലാമണ്ഡലം അജേഷ് പ്രഭാകറിന് വെൺമണി ഹരിദാസിന്റെ മകനും നടനുമായ ശരത് ദാസ് സമ്മാനിച്ചു.

To advertise here,

വെണ്മണി അനുസ്മരണസമിതിയും വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റും ചേർന്നാണ് പരിപാടി നടത്തിയത്. മോഴികുന്നം ദാമോദരൻ നമ്പൂതിരി, കലാമണ്ഡലം മോഹനകൃഷ്ണൻ, പ്രദീപ് തെന്നാട്, എം.ഡി. ദാസ്, എൻ. പീതാംബരൻ എന്നിവർ സംസാരിച്ചു.

തുടർന്ന് മാസികം പരിപാടിയുടെ 40-ാം അരങ്ങായി രുഗ്മാംഗദചരിതം കഥകളിയുണ്ടായി. കലാമണ്ഡലം മയ്യനാട് രാജീവ് രുഗമാംഗദനായും ഡോ. ഹരിപ്രിയ നമ്പൂതിരി മോഹിനിയായും അരങ്ങിലെത്തി. അദ്രിക ഐനീൽ, കലാമണ്ഡലം സായി കാർത്തിക്, കലാമണ്ഡലം യതീന്ദ്രൻ, പ്രജ്വൽ എസ്.പ്രതാപ് എന്നിവരും വേഷമിട്ടു. കലാമണ്ഡലം അജേഷ് പ്രഭാകർ, സദനം പ്രേമൻ (സംഗീതം), കലാമണ്ഡലം ശ്രീവിൻ (ചെണ്ട), കലാമണ്ഡലം വൈശാഖ് (മദ്ദളം), കലാമണ്ഡലം ശ്രീജിത്ത് (ചുട്ടി), ചമ്മന്നൂർ ബാലൻ (അണിയറ) എന്നിവർ പശ്ചാത്തലമേകി.