രോഗ്യകരമായ ജീവിതത്തിനായി ശരീരഭാരം കുറച്ച് ഫിറ്റ്‌നെസ് സ്വന്തമാക്കാന്‍ കൊതിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇത് കാര്യക്ഷമമായി എങ്ങനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച വ്യക്തത പലര്‍ക്കുമില്ല. ഇതിലേക്ക് വഴികാട്ടിയാകുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു പഠനം. പിയര്‍ റിവ്യൂഡ് ജേണലായ ഒബീസിറ്റിയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

To advertise here,

Also Read: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാം; അഞ്ച് ടിപ്പുകളുമായി ഫിറ്റ്‌നെസ് കോച്ച്

സിഡിസിയുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഭാഗമായി 5285 മുതിര്‍ന്നവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയില്‍ വ്യായാമം ചെയ്യുന്നവരുടെ ബോഡി മാസ് ഇന്‍ഡക്‌സും (ബിഎംഐ) അരവണ്ണവും മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്തവരേക്കാള്‍ കുറഞ്ഞിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

Related Story: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി

ഫിറ്റ്‌നെസ് യാത്രയില്‍ ഉറക്കത്തിനുള്ള പ്രാധാന്യവും പഠനത്തില്‍ പറയുന്നു. വ്യായാമം ചെയ്യാനായി രാവിലെ നേരത്തേ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം കുറയാതിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കമാണ് ഫിറ്റ്‌നസിന് ആവശ്യം. ഇതിനായി രാത്രിയിലെ സ്‌ക്രീന്‍ ടൈം ഉള്‍പ്പെടെ കുറച്ച് കൃത്യമായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

 Don't Miss: 120 കിലോയിൽ നിന്ന് 71 കിലോയിലേക്കൊരു ഫിറ്റ്നെസ് യാത്ര; 49 കിലോ കുറച്ച രഹസ്യം പങ്കുവെച്ച് യുവതി