സെല്‍ഫിയെടുക്കാനായി എത്തിയ വനിതാ പോലീസുകാരിയെ അതിന് അനുവദിക്കാതെ ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടി. മുംബൈയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗ്ചാ രാജ ഗണപതി പന്തലില്‍ വെച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ താരം വലിയ വിമര്‍ശനമാണ് നേരിടുന്നത്. 

To advertise here,

Also Read: വിരാട് കോലി ഇൻസ്റ്റഗ്രാം ചിത്രം ലൈക്ക് ചെയ്തതിൽ മൗനം വെടിഞ്ഞ് അവ്‌നീത് കൗര്‍; 'ഒരിക്കലും മറക്കില്ല'

ലാല്‍ബാഗ്ചാ രാജ ഗണപതി പന്തലിലെ ഗണപതി വിഗ്രഹത്തിനടുത്തേക്ക് ശില്‍പ്പാ ഷെട്ടി ദര്‍ശനത്തിനായി നടന്നുനീങ്ങുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവര്‍ക്ക് ചുറ്റുമുണ്ടായിരുന്നു. ഇതിനിടെ ഒരു പോലീസുകാരി ശില്‍പ്പയുടെ പിന്നാലെ ഓടിയെത്തുകയും തോളില്‍ തട്ടി വിളിക്കുകയുമായിരുന്നു. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനായി സ്മാര്‍ട്ട്‌ഫോണും കൈയില്‍ പിടിച്ചാണ് പോലീസുകാരി വന്നത്. 

എന്നാല്‍ തിരിഞ്ഞുനിന്ന ശേഷം സെല്‍ഫിയെടുക്കാന്‍ പറ്റില്ല എന്ന അര്‍ഥത്തില്‍ ശില്‍പ്പാ ഷെട്ടി പോലീസുകാരിയോട് വിരല്‍ കൊണ്ട് ആംഗ്യം കാണിച്ചു. ഉടന്‍ തന്നെ ബോഡിഗാര്‍ഡുകള്‍ പോലീസുകാരിയോട് 'മാഡം, ഇങ്ങനെ ചെയ്യരുത്' എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. 

Don't Miss: ഇന്‍സ്റ്റഗ്രാമിൽ ഹിറ്റായ ആ ഡാൻസർമാർ ഇവിടെയുണ്ട്; വൈറൽ നൃത്തത്തിന്റെ കഥപറഞ്ഞ് അഖിലും ഗൗരിയും | വീഡിയോ

വീഡിയോ വൈറലായതോടെ വ്യാപകമായ വിമര്‍ശനമാണ് ശില്‍പ്പാ ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 'നൃത്തപരിപാടികളില്‍ വളരെ വികാരാധീനയായി കാണപ്പെടുന്ന ശില്‍പ്പാ ഷെട്ടിയുടെ ഇപ്പോഴത്തെ മനോഭാവം നോക്കൂ' എന്നാണ് ഒരാള്‍ പറഞ്ഞത്. 'ആ പോലീസുകാരിയെ സെല്‍ഫിയെടുക്കാന്‍ അവര്‍ അനുവദിക്കണമായിരുന്നു. സെലിബ്രിറ്റികള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല' എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. 'ഏതാനും സെക്കന്‍ഡുകള്‍ മാത്രം പോരേ ഒന്ന് പോസ് ചെയ്യാന്‍' എന്നായിരുന്നു ഇനിയൊരു കമന്റ്. 'കരസേനയിലും വ്യോമസേനയിലും നാവികസേനയിലുമുള്ളവരാണ് യഥാര്‍ഥ താരങ്ങള്‍, അല്ലാതെ ഇവരൊന്നുമല്ല' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.