ബോളിവുഡ് നടി അവ്‌നീത് കൗറിന്റെ 'ഹോട്ട്' ഫോട്ടോ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ലൈക്ക് ചെയ്തത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഒഴിവാക്കലുകള്‍ നടത്തുമ്പോള്‍ അല്‍ഗോരിതം പണി തന്നതാണെന്നാണ് കോലി ഇതേക്കുറിച്ച് നല്‍കിയ വിശദീകരണം. എന്തായാലും പാപ്പരാസികള്‍ ഈ സംഭവം വലിയ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ അവ്‌നീതിന്റെ ഫോളോവര്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും പരസ്യത്തുക കുത്തനെ ഉയര്‍ത്തുകയുമെല്ലാം ചെയ്തത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവ്‌നീത് കൗര്‍ പറഞ്ഞു. തന്റെ സ്വപ്നം ഒരിക്കലും മറക്കില്ലെന്നും താരം വ്യക്തമാക്കി. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവ്‌നീത്.
'ഞാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യസന്ധമായി പറയട്ടെ, അതിലാണ് ഇപ്പോള്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ഞാന്‍ എന്നെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മറ്റുള്ള കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എന്റെ സ്വപ്‌നം ഞാന്‍ ഒരിക്കലും മറക്കില്ല.' -അവ്‌നീത് കൗര്‍ പറഞ്ഞു.
'എന്റെ ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളില്‍ ചിലതാണ് ഇത്. ഇവ കാരണം ശ്രദ്ധ വ്യതിചലിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അഥവാ ഞാന്‍ ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്താല്‍ എനിക്ക് വളരാന്‍ കഴിയില്ല. എനിക്ക് അതല്ല വേണ്ടത്.' -അവ്‌നീത് വ്യക്തമാക്കി.
തനിക്ക് അമ്മ നല്‍കുന്ന പിന്തുണയെ കുറിച്ചും താരം വാചാലയായി. 'അമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെയാണ്. ഞാന്‍ എല്ലാ കാര്യങ്ങളും അമ്മയുമായി പങ്കുവെക്കും. അമ്മയാണ് എന്റെ പ്രചോദനം. അമ്മയാണ് എന്റെ എല്ലാം. മറ്റാരോടും പറയാത്ത കാര്യങ്ങള്‍ പോലും ഞാന്‍ അമ്മയോട് പറയും.' -അവ്‌നീത് കൗര്‍ പറഞ്ഞു.
Content Highlights: Avneet Kaur Breaks Silence On Virat Kohli Liking Her Instagram Post
Published: 01 Sept 2025, 10:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented