അടിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കവെയാണ് ഇയാൾ പുറത്തേക്ക് തെറിച്ചുവീണത്

മുംബൈ: ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിൽ സംഘർഷം. മുംബൈയിലെ ചർച്ച്‌ഗേറ്റ് വിരാർ ഫാസ്റ്റ് ലോക്കലിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
തർക്കം ട്രെയിനിന്റെ വാതിലിനടുത്ത് നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. രണ്ട് യാത്രക്കാർ പരസ്പരം അടിക്കുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരൻ പകർത്തി. ഈ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
അടിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കവെയാണ് ഒരാൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. മുംബൈ സെൻട്രൽ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രാക്കിലേക്ക് വീണത്. ട്രെയിൻ താരതമ്യേന കുറഞ്ഞ വേഗതയിലായിരുന്നതിനാൽ ഇയാൾക്ക് കാര്യമായ പരിക്കൊന്നുമില്ല.
Content Highlights: A violent brawl between passengers over standing near the door of a Churchgate-Virar fast local train in Mumbai resulted in one man falling off the moving train onto the tracks near Mumbai Central station.
Published: 07 Nov 2026, 09:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented