ആരാധകരുടെ പ്രിയ താരമാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാവ് എന്നാണ് ഷാരൂഖിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 58 വയസിലെത്തിയിട്ടും താരം ഇപ്പോഴും യുവത്വം സൂക്ഷിക്കുന്നു. ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരത്തിന്റെ ദിനചര്യ എങ്ങനെയാണെന്ന് അറിയാന്‍ ആരാധകര്‍ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാരൂഖ്. തന്റെ ജീവിതരീതിയെ കുറിച്ചും ദിനചര്യയെ കുറിച്ചുമെല്ലാം ഷാരൂഖ് 'ദി ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. നാല് മണിക്കൂര്‍ മാത്രമാണ് തന്റെ ഉറക്കമെന്നും രാവിലെ അഞ്ച് മണിക്ക് ഉറങ്ങി ഒമ്പത് മണിക്ക് എഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറയുന്നു. ജോലി കഴിഞ്ഞുവന്ന് വര്‍ക്ക് ഔട്ട് ചെയ്തതിന് ശേഷം മാത്രമേ ഉറങ്ങാറുള്ളൂവെന്നും 30 മിനിറ്റാണ് ജിമ്മില്‍ സമയം ചെലവഴിക്കുകയെന്നും ഷാരൂഖ് പറയുന്നു. വലിയ അളവിലുള്ള ഭക്ഷണം ഒരു ദിവസം ഒരൊറ്റ തവണ മാത്രമേ കഴിക്കാറുള്ളൂവെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
'രാവിലെ അഞ്ച് മണിക്കാണ് ഉറങ്ങാന്‍ പോകുന്നത്. ഷൂട്ടിങ്ങുണ്ടെങ്കില്‍ ഒമ്പതിനോ പത്തിനോ എഴുന്നേല്‍ക്കും. രാത്രി രണ്ട് മണിക്കാണ് വീട്ടില്‍ തിരിച്ചെത്തുക. വര്‍ക്ക് ഔട്ടും കുളിയും കഴിഞ്ഞ് ഉറങ്ങാന്‍ പോകും.'-ഷാരൂഖ് പറയുന്നു.
Content Highlights: shah rukh khans daily routine revealed
Published: 17 Aug 2024, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented