
തെന്നിന്ത്യൻ താരസുന്ദരി രശ്മികാ മന്ദാനയും തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞമാസം ആദ്യമാണ് പുറത്തുവന്നത്. ഇരുകൂട്ടരും ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ഇവരുമായി അടുത്ത വൃത്തങ്ങളാണ് മാധ്യമങ്ങളോട് ഈ വിശേഷം പങ്കുവെച്ചത്. പിന്നീട് വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും കൈവിരലുകളിൽ നിശ്ചയത്തിന്റെ ഭാഗമായി അണിയിച്ച മോതിരം കാണിക്കുന്ന പല ദൃശ്യങ്ങളും പുറത്തുവന്നു.
Also Read: 'ഒരു പരാതിയുമില്ലാതെ 12 മണിക്കൂർ ജോലി ചെയ്യും'; രശ്മികാ മന്ദാനയെ കുറിച്ച് തമ്മയുടെ സംവിധായകൻ
ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ ഭാഗമായി അണിഞ്ഞതെന്ന് കരുതുന്ന രശ്മികയുടെ കൈവിരലിലെ മോതിരത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സീ5 ചാനലിൽ ജഗപതി ബാബു അവതരിപ്പിക്കുന്ന ‘ജയമ്മു നിശ്ചയമ്മു’ എന്ന ടോക്ക് ഷോയിൽ സംസാരിക്കുന്ന രശ്മികയുടെ ദൃശ്യങ്ങളിലാണ് മോതിരം വ്യക്തമായത്. തന്റെ പുതിയ ചിത്രമായ ദി ഗേൾഫ്രണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ടോക്ക് ഷോയിലെത്തിയത്.
Don’t Miss: വജ്രത്തിളക്കമുള്ള പ്രണയം; വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരത്തിന്റെ ദൃശ്യം പങ്കുവെച്ച് രശ്മിക മന്ദാന | വീഡിയോ
മനോഹരമായ പ്രിന്റഡ് വസ്ത്രമാണ് രശ്മിക ധരിച്ചിരുന്നതെങ്കിലും താരത്തിന്റെ കൈവിരലിലെ മോതിരത്തിലായിരുന്നു കാണികളായെത്തിയ എല്ലാവരുടേയും ശ്രദ്ധ. കൈകൾ കൊണ്ട് തന്റെ മുഖമുദ്രയായ 'കൊറിയൻ ഹാർട്ട്' കാണിച്ചുകൊണ്ടാണ് രശ്മിക ഏവരേയും അഭിവാദ്യം ചെയ്തത്. ഈ സമയത്ത് മോതിരം വ്യക്തമായി കാണാമായിരുന്നു.
Also Read: ഇനിയും ജനിക്കാത്ത എന്റെ മക്കളെ അത്രയേറെ ഇഷ്ടമാണ്, അവർക്കായി ഞാൻ യുദ്ധം ചെയ്യും -രശ്മിക മന്ദാന
പിന്നീട് ജഗപതി ബാബു തന്ത്രപരമായ ചോദ്യമാണ് രശ്മികയോട് ചോദിച്ചത്. 'വിജയ് ദേവരകൊണ്ടയുമായുള്ള സൗഹൃദം, വിജയ് സേതുപതിയോടുള്ള ആരാധന, ദളപതി വിജയുടെ എക്കാലത്തേയും ആരാധിക. ഒടുവിൽ വിജയിനേയും സ്വന്തമാക്കി അല്ലേ?' എന്നാണ് ജഗപതി ബാബു പറഞ്ഞത്. പൊട്ടിച്ചിരിയായിരുന്നു രശ്മികയുടെ മറുപടി. ഒപ്പം സദസ്സിനെ നോക്കി കുസൃതിയോടെ കണ്ണിറുക്കി കാണിക്കുകയും ചെയ്തു.
തുടർന്ന് കൈവിരലിലെ മോതിരത്തെ കുറിച്ച് അദ്ദേഹം ചോദിച്ചു. 'ഇത് വൈകാരികമായ ബന്ധമുള്ള മോതിരങ്ങളാണോ അതോ....' എന്ന അപൂർണമായ ചോദ്യമാണ് ജഗപതി ബാബു എയ്തത്. ഇതെല്ലാം വളരെ പ്രധാനപ്പെട്ട മോതിരങ്ങളാണെന്നാണ് രശ്മിക ഇതിന് മറുപടി പറഞ്ഞത്. ഇതിൽ ഒരു മോതിരം രശ്മികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അതിന് പിന്നിലൊരു കഥയുണ്ടെന്നും തനിക്ക് ഉറപ്പാണെന്ന് ജഗപതി ബാബു പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ രശ്മിക നാണിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
Don’t Miss: അഭിമുഖത്തിനിടെ നാണിച്ച് രശ്മിക; വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹനിശ്ചയവാർത്തയ്ക്ക് സ്ഥിരീകരണം? | വീഡിയോ
Content Highlights: Rashmika Mandanna’s engagement ring is 'crystal clear' on a talk show; actress blushes when asked about Vijay Deverakonda | Video
Published: 04 Nov 2025, 02:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented