
രശ്മികാ മന്ദാന | Photos: instagram.com/rashmika_mandanna
തെന്നിന്ത്യൻ താരസുന്ദരി രശ്മികാ മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നുവെന്ന വാർത്ത പുറത്തുവന്നത് ഈ മാസം ആദ്യമാണ്. ഔദ്യോഗികമായി ഈ വിവരം ഇരുകൂട്ടരും സ്ഥിരീകരിച്ചില്ലെങ്കിലും കൈവിരലിലെ വജ്രമോതിരം കാണുന്ന തരത്തിലുള്ള വീഡിയോ രശ്മിക പങ്കുവെച്ചത് വാർത്തകൾക്ക് ബലമേകി. ഇപ്പോഴിതാ വിവാഹനിശ്ചയവാർത്തയ്ക്ക് പരോക്ഷമായ സ്ഥിരീകരണം നൽകുകയാണ് താരം.
തന്റെ പുതിയ ചിത്രമായ തമ്മയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹനിശ്ചയ വാർത്തയെ കുറിച്ച് രശ്മിക പ്രതികരിച്ചത്. സ്വന്തമായി പെർഫ്യൂം ബ്രാൻഡ് പുറത്തിറക്കിയതല്ലാതെ ഇപ്പോൾ ആഘോഷിക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ആശയക്കുഴപ്പം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു രശ്മികയുടെ പ്രതികരണം.
'ഇല്ല, ഇല്ല...' എന്ന് പറഞ്ഞാണ് രശ്മിക തന്റെ മറുപടി തുടങ്ങിയത്. എന്നാൽ പിന്നീട് രശ്മിക തുടർന്നത് ഇങ്ങനെയാണ്: 'യഥാർഥത്തിൽ ആഘോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. കാരണം, ഒരുപാട് കാര്യങ്ങൾ സംഭവിക്കുകയാണ്. അതിനെല്ലാമുള്ള നിങ്ങളുടെ ആശംസകൾ ഞാൻ സ്വീകരിക്കുന്നതാണ്.' നാണം നിറഞ്ഞ മുഖത്തോടെയായിരുന്നു രശ്മികയുടെ മറുപടി. ഇതെല്ലാമാണ് വിവാഹനിശ്ചയ വാർത്തയ്ക്കുള്ള പരോക്ഷ സ്ഥിരീകരണമായി വ്യാഖ്യാനിക്കപ്പെടുന്നത്.
ഒക്ടോബർ മൂന്നിനാണ് വിവാഹനിശ്ചയം നടന്നതെന്നാണ് രശ്മികയും വിജയ് ദേവരകൊണ്ടയുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത് എന്നാണ് റിപ്പോർട്ട്. സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണിൽ വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റേയും പിറന്നാൾ ആഘോഷിച്ചതിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോർക്കിൽ നടന്ന 'ഇന്ത്യ ഡേ പരേഡി'ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സംവിധായകൻ രാഹുൽ സംകൃത്യന്റെ താത്കാലികമായി 'വിഡി 14' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ഇരുവരും.
Content Highlights: Rashmika Mandanna Blushes About Engagement Rumours With Vijay Deverakonda: "I Will Take Your Congratulations" | Watch Video
Published: 18 Oct 2025, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented