
തമിഴിലെ യുവനടി ബ്രിജിഡ സാഗയും നടനും സംവിധായകനുമായ ആനന്ദ് റാമും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.
നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ വിവരം സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലെടുത്ത ഏറ്റവും എളുപ്പമുള്ള തീരുമാനമായിരുന്നു വിവാഹമെന്ന് ബ്രിജിഡ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ഇരു പാരമ്പര്യങ്ങൾക്കനുസരിച്ചാണ് വിവാഹനിശ്ചയം നടന്നതെന്നും നടി അറിയിച്ചു. യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും ബ്രിജിഡ നന്ദി പറഞ്ഞു.
വേലൻ, ഇരവിൻ നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ബ്രിജിഡ. ആഹാ കല്യാണം എന്ന സീരീസിലെ പവി ടീച്ചർ എന്ന പേരിലാണ് നടിക്ക് സ്വീകാര്യത ലഭിച്ചത്. ഗരുഡൻ, അയോഗ്യ എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.
നടനും സംവിധായകനുമായ ആനന്ദിന്റെ പിറന്നാൾ ദിവസമാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. മീസയെ മുറുക്ക് എന്ന സിനിമയിൽ ഹിപ് ഹോപ്പ് തമിഴന്റെ സഹോദരന്റെ വേഷത്തിൽ അഭിനയിച്ചാണ് ആനന്ദ് ശ്രദ്ധനേടിയത്.
Content Highlights: Popular Tamil actress Brigida Saga and actor-director Anand Ram have officially announced their engagement after being in a relationship for a long time. Brigida shared the happy news on her Instagram account, stating that marrying Anand was the easiest decision they have ever made in their lives. The traditional engagement ceremony took place in the presence of their family members, blending the cultural traditions of both sides. Brigida Saga gained immense popularity as 'Pavi Teacher' in the web series Aaha Kalyanam and has appeared in notable films like Velan, Iravin Nizhal, and Garudan. Anand Ram, who caught the audience's attention by playing Hiphop Tamizha's brother in Meesaya Murukku, is a well-known actor and director in the Tamil industry
Published: 14 Jul 2026, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented