വര്‍ക്ക് ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന വീഡിയോ പങ്കുവെച്ച് ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ രാകേഷ് റോഷന്‍. തന്റെ 75-ാം വയസിലും നൂറ് ശതമാനം ഫിറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് രാകേഷ് റോഷന്‍ ഹെവി വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി.
'ആരോഗ്യവാനായിരിക്കുകയല്ല, ഓരോ ദിവസവും ഏറ്റവും മികച്ചതായി തോന്നുകയാണ് വേണ്ടത്' എന്നാണ് വീഡിയോയ്‌ക്കൊപ്പം രാകേഷ് റോഷന്‍ കുറിച്ചത്. മകനും ബോളിവുഡ് താരവുമായ ഹൃത്വിക് റോഷനും പിതാവിന്റെ വര്‍ക്ക് ഔട്ട് വീഡിയോയോട് പ്രതികരിച്ചു. 'വളരെ നന്നായിട്ടുണ്ട് പപ്പാ' എന്നായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. ഒപ്പം തീനാളങ്ങളുടെ ഇമോജികളുമുണ്ടായിരുന്നു. നടന്മാരായ സുനില്‍ ഷെട്ടി, രവി ബെഹല്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കൗഷ എന്നിവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തേ 2018 ഡിസംബറില്‍ രാകേഷ് റോഷന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. കാന്‍സറിനെതിരായ പോരാട്ടത്തിന് പിന്നാലെയാണ് ആരോഗ്യകാര്യങ്ങളിലും ഫിറ്റ്‌നസിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
Content Highlights: Rakesh Roshan switches to Hulk mode at 75 with heavy workout, son Hrithik goes 'uff'
Published: 26 May 2025, 05:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented