
അഞ്ച് വര്‍ഷം മുമ്പായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഗായകന്‍ നിക്ക് ജൊനാസിന്റേയും വിവാഹം. 2018 ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന വിവാഹം എല്ലാവിധ ആഡംബരങ്ങളോടും കൂടിയുള്ളതായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. പ്രിയങ്കയും നിക്കും തമ്മിലുള്ള പത്ത് വയസിന്റെ പ്രായവ്യത്യാസവും അന്ന് ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ നിക്കിന് പ്രിയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ് എന്നത് ഒരിക്കലും പ്രിയങ്കയുടെ വീട്ടുകാരെ അലട്ടിയിരുന്നില്ല. രണ്ടു പേരും മികച്ച വ്യക്തിത്വത്തിന് ഉടമകളാണെന്നും അതിനപ്പുറമുള്ള ഒന്നിനെ കുറിച്ചും താന്‍ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധു പ്രിയങ്കയുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.
Also Read
'പ്രിയങ്കയേയും നിക്കിനേയും ഒരുമിച്ച് കണ്ടെന്ന് പറഞ്ഞുള്ള വാര്‍ത്തകളിലൂടെയാണ് ഞാന്‍ ആദ്യം ഇക്കാര്യം അറിയുന്നത്. ഞാന്‍ മകളെ വിളിച്ച് അന്വേഷിച്ചു. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മയോട് പറയാതിരിക്കുമോ എന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു. പിന്നീട് ഒരിക്കല്‍ നിക്ക് പ്രിയങ്കയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് വന്നു. മുംബൈയില്‍ ജോലി ആവശ്യാര്‍ഥം എത്തിയതായിരുന്നു പ്രിയങ്ക. താന്‍ ജോലിക്ക് പോകുമെന്നും നിക്ക് വീട്ടിലുണ്ടാകുമെന്നും അദ്ദേഹത്തിന് പാട്ടുകള്‍ എഴുതാനുണ്ടെന്നും പ്രിയങ്ക എന്നോട് പറഞ്ഞു. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണുക എന്ന ഉദ്ദേശവും നിക്കിനുണ്ടായിരുന്നു.
ഒരു ദിവസം നിക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ പ്രിയങ്ക കൂടെയുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതിനിടെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. മകള്‍ക്കുവേണ്ട പങ്കാളി എങ്ങനെയായിരിക്കണമെന്ന് നിക്ക് എന്നോട് ചോദിച്ചു. ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പറഞ്ഞുകൊടുത്തു. പിന്നാലെ നിക്ക് എന്റെ കൈപിടിച്ച് എന്നോട് ചോദിച്ചു. 'ഞാന്‍ അങ്ങനെയൊരു വ്യക്തിയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ആ മരുമകന്‍ ഞാനായിക്കോട്ടെ?' എന്ന്. അതുകേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി.
അവര്‍ തമ്മില്‍ പത്ത് വയസിന്റെ പ്രായവ്യത്യാസമുണ്ട്. പക്ഷേ അതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. അവര്‍ പരസ്പരം കരുതലും സ്‌നേഹവുമുള്ള രണ്ട് നല്ല വ്യക്തികളാണ്. അവര്‍ ഒരുമിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവതിയാണ്.' മധു ചോപ്ര അഭിമുഖത്തില്‍ പറയുന്നു.
2017 മെറ്റ് ഗാല പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയും ആ സൗഹൃദം പ്രണയത്തിലേക്ക് വളരുകയുമായിരുന്നു. എന്നാല്‍ ഈ പ്രായവ്യത്യാസം കാരണം നിക്കുമായി വിവാഹം വേണ്ടെന്ന് പ്രിയങ്ക ആദ്യം തീരുമാനിച്ചിരുന്നു. മന:പൂര്‍വ്വം ഒഴിഞ്ഞുമാറിയിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
Content Highlights: priyanka chopras mother madhu reveals how son in law nick jonas won her over
Published: 30 May 2024, 10:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented