വിവാഹ ദിവസത്തിലെ മനോഹരമായ വീഡിയോ പങ്കുവെച്ച് നടി മീരാ നന്ദന്‍. പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ താലികെട്ടിന് ഒരുങ്ങുന്നതു മുതലുള്ള എല്ലാ നിമിഷങ്ങളും വീഡിയോയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 'ഞങ്ങളുടെ കഥ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് മീര വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
മീര നന്ദന്റെ വിവാഹമാണെന്ന് പറയുന്ന റേഡിയോ അനൗണ്‍സ്‌മെന്റോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് താലി കെട്ടിനായി മീരയും ഭര്‍ത്താവ് ശ്രീജുവും ഒരുങ്ങുന്നതും ഇതിനിടയിലെ രസകരമായ നിമിഷങ്ങളും വീഡിയോയില്‍ കാണിക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് വിവാഹത്തിനായി മീരയെ ഒരുക്കിയത്. ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങള്‍ പുലര്‍ച്ചെ തന്നെ മീരയെ കാണാനെത്തുന്നതും വീഡിയോയിലുണ്ട്. കൃത്യം നാലെ മുക്കാലിന് അവിടെ എത്തണമെന്നും ശ്രീജുവിനെ വേഗത്തില്‍ ഒരുക്കാന്‍ ഉണ്ണിയോട് മീര പറയുന്നതും വീഡിയോയില്‍ കാണാം.
Also Read
പണ്ട് ഗുരുവായൂര്‍ മണ്ഡപത്തിലെ വിവാഹം കാണുമ്പോള്‍ തന്റെ വിവാഹം അവിടെത്തന്നെ വേണമെന്ന് മീര പറയാറുണ്ടായിരുന്നെന്നും ഇപ്പോള്‍ അതുപോലെ സംഭവിച്ചുവെന്നും മീരയുടെ അമ്മ പറയുന്നു. മകള്‍ വിവാഹിതയായി പോകുമ്പോള്‍ സമാധാനവും അല്‍പം സങ്കടവും ഉള്ളിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അമ്മയെ കുറിച്ച് മീരയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. 'അമ്മയാണ് എന്റെ എല്ലാം. എന്റെ എല്ലാ കാര്യത്തിനും അമ്മ കൂടെയുണ്ടായിട്ടുണ്ട്. കുറേ വര്‍ഷങ്ങളായിട്ടുള്ള അവരുടെ ആഗ്രഹമായിരുന്നു എന്റെ വിവാഹം. അത് സാധിച്ചുകൊടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടം എന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചു.' മീര പറയുന്നു. ഗുരുവായൂരില്‍ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹത്തിന് ശ്രീജുവും ഓക്കെ പറഞ്ഞുവെന്നും മീര കൂട്ടിച്ചേര്‍ക്കുന്നു.
മീരയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ശ്രീജുവും മനസ് തുറയ്ക്കുന്നു. മീരയെ കണ്ട നിമിഷത്തില്‍തന്നെ ഇഷ്ടം തോന്നിയെന്നും തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍തന്നെ തോന്നിയിരുന്നുവെന്നും ശ്രീജു പറയുന്നു. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇനി എന്നും മീര സന്തോഷവതിയായിരിക്കുമെന്നും ശ്രീജു കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു മീരയുടെ വിവാഹം. ഗുരുവായൂരിലെ വിവാഹത്തിനുശേഷം സിനിമാ മേഖയിലെ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നും ഒരുക്കിയിരുന്നു. മെഹന്ദി, ഹല്‍ദി, സംഗീത് ആഘോഷങ്ങളും വിവാഹത്തിന്റെ ഭാഗമായുണ്ടായിരുന്നു. ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ശ്രീജു.
Content Highlights: meera nandan shares wedding video
Published: 05 Jul 2024, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented