2022 ജനുവരിയിലാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം കാജലും ഗൗതമും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാമായണം സിനിമയിലെ മണ്ഡോദരി എന്ന ശക്തമായ കഥാപാത്രത്തിന്റെ വിജയത്തിളക്കത്തിൽ നിൽക്കുന്ന തെന്നിന്ത്യൻ താരം കാജൽ അഗർവാൾ, തന്റെ പ്രണയകഥയെയും വിവാഹജീവിതത്തെയും കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ്. ഭർത്താവ് ഗൗതം കിച്ച്ലുവുമായി വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലാവുകയും പിന്നീട് വേർപിരിയുകയും ചെയ്ത ശേഷം, കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീണ്ടും ഒന്നിച്ചതിനെക്കുറിച്ചാണ് ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്. പ്രണയകഥയെക്കുറിച്ച് ചോദിച്ചപ്പോൾ, ഏറ്റവും അടുത്ത സുഹൃത്തിനെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ച ഭാഗ്യവതിയാണ് താനെന്നായിരുന്നു കാജലിന്റെ മറുപടി.
ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ് കാജലും ഗൗതമും ആദ്യമായി കണ്ടുമുട്ടുന്നത്. 'കൃത്യമായി പറഞ്ഞാൽ 13 വർഷം മുമ്പ് ഞങ്ങൾ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾ വേർപിരിഞ്ഞു. എങ്കിലും നല്ല സുഹൃത്തുക്കളായി തുടർന്നു. അതിനുശേഷം ഞങ്ങൾ രണ്ടുപേരും മറ്റ് ആളുകളുമായി പ്രണയത്തിലായി. പക്ഷേ, ഒടുവിൽ ഞങ്ങൾക്കായി വിധിക്കപ്പെട്ടത് ഈ ബന്ധമാണെന്ന് തിരിച്ചറിയുകയായിരുന്നു. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും, ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത് കോവിഡ് കാലമാണ്,' കാജൽ ചിരിയോടെ ഓർത്തെടുക്കുന്നു.
ലോക്ക്ഡൗൺ കാലത്തെ അനിശ്ചിതത്വമാണ് ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്. ലോകം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഒരുമിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് ഇരുവർക്കും തോന്നി.
അപ്പോഴാണ് കാജൽ ഗൗതമിന് മുന്നിൽ ആ നിർണ്ണായക ഉപാധി വെച്ചത്. 'ഇത്തവണ ഒന്നുകിൽ എന്നെ വിവാഹം കഴിക്കുക, അല്ലെങ്കിൽ നമുക്ക് പിരിയാം എന്ന് ഞാൻ തീർത്തുപറഞ്ഞു. മറ്റൊരു വഴിയും മുന്നിലുണ്ടായിരുന്നില്ല. വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. ഇനി പുതിയതായി ഒന്നും മനസ്സിലാക്കാൻ ബാക്കിയുണ്ടായിരുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ടുള്ള തീരുമാനമായിരുന്നു അത്,' കാജൽ പറയുന്നു.
എപ്പോഴും സിനിമയുടെയും ജോലിയുടെയും തിരക്കുകളിൽ മുഴുകിയിരുന്ന തനിക്ക്, വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകിയത് ലോക്ക്ഡൗൺ ആണെന്ന് കാജൽ പറയുന്നു. 200 ഒക്ടോബറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം.
'വളരെ ചെറിയൊരു കോവിഡ് വിവാഹമായിരുന്നു ഞങ്ങളുടേത്. അതെല്ലാം മനോഹരമായി നടന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം ഞങ്ങൾക്ക് കുഞ്ഞും ജനിച്ചു. ഇന്ന് ഞങ്ങൾ ഏറെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു,' താരം കൂട്ടിച്ചേർത്തു. 2022 ജനുവരിയിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന വിവരം കാജലും ഗൗതമും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022 ഏപ്രിൽ 19-ന് ഇരുവർക്കും ആൺകുഞ്ഞ് പിറന്നു.
Content Highlights: Discover how Kajal Aggarwal and Gautam Kitchlu reunited during the COVID-19 lockdown, leading to their marriage and family life.
Published: 16 Nov 2026, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented