എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി, ബാഗി 2, വെൽകം ടു ന്യൂയോർക്ക്, കൽക്കി 2898 എ.ഡി, കങ്കുവ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ബോളിവുഡ് നടിയാണ് ദിഷാ പഠാണി. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലെ അതിഥി വേഷത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019-ലെ ഫോർബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ഇടംപിടിച്ച ദിഷാ പഠാണി പ്രണയത്തിലാണെന്ന അഭ്യൂഹം കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ട്.

To advertise here,

Also Read: സഹോദരിയുടെ വിവാഹാഘോഷത്തിനിടെ മനോഹരമായ നൃത്തച്ചുവടുകളുമായി കൃതി സനോൺ; വൈറലായി വീഡിയോകൾ

ഗായകൻ തൽവീന്ദറുമായി ദിഷ പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന ഗോസിപ്പ്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്ന ചില ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സിൽ നടന്ന ഈ വർഷത്തെ ലോലാപലൂസാ സംഗീതോത്സവത്തിൽ വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമേരിക്കൻ ഗായിക കെഹ്‌ലാനിക്കൊപ്പം തൽവീന്ദർ ലോലാപലൂസയിൽ പാട്ട് പാടിയിരുന്നു.

Don’t Miss: സ്ത്രീവിരുദ്ധ പരാമർശം: ആൾദൈവം 'പൂക്കിബാബ'യ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ദിഷ പഠാണിയുടെ സഹോദരി | വീഡിയോ

വേദിക്ക് പുറത്തേക്ക് കൈകോർത്ത് പിടിച്ച് നടന്നുവരുന്ന തൽവീന്ദറിന്റേയും ദിഷാ പഠാണിയുടേയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇരുവരും ഒരേ കാറിൽ സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ ദിഷാ-തൽവീന്ദർ പ്രണയം സ്ഥിരീകരിക്കപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയയുടെ തീർപ്പ്. അതേസമയം ഇതേക്കുറിച്ച് ദിഷാ പഠാണിയോ തൽവീന്ദറോ പ്രതികരിച്ചിട്ടില്ല.

Also Read: കൃതി സനോണിന്റെ സഹോദരി നൂപുർ വിവാഹിതയായി; ചടങ്ങുകൾ ക്രിസ്ത്യൻ ആചാരപ്രകാരം | ചിത്രങ്ങൾ, വീഡിയോ

നടി കൃതി സനോണിന്റെ സഹോദരി നൂപുർ സനോണിന്റേയും ഗായകൻ സ്‌റ്റെബിൻ ബെന്നിന്റേയും വിവാഹം മുതലാണ് ദിഷാ പഠാണിയും തൽവീന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് തുടക്കമായത്. ഇരുവരും കൈകോർത്ത് നടന്ന ദൃശ്യങ്ങൾ വിവാഹത്തിനെത്തിയവരുടെ മനസിൽ ഇപ്പോഴുമുണ്ട്. വിവാഹത്തിന് ശേഷം ഇരുവരും മുംബൈക്ക് പോയതും ഒന്നിച്ചായിരുന്നു.