ഗായകനായ സ്റ്റെബിന് ബെന്നിനെയാണ് കൃതിയുടെ സഹോദരി നൂപുർ സനോൺ വിവാഹം ചെയ്യുന്നത്

സഹോദരി നൂപുർ സനോണിന്റെ വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്യുന്ന ബോളിവുഡ് താരം കൃതി സനോണിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന സംഗീതിനിടെയാണ് കൃതിയും സംഘവും മനോഹരമായ നൃത്തച്ചുവടുകൾ വെച്ചത്.
നടിയും സംരംഭകയുമായ നൂപുർ, ഗായകനായ സ്റ്റെബിൻ ബെന്നിനെയാണ് വിവാഹം ചെയ്യുന്നത്. താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം നൂപുർ അടുത്തിടെയാണ് സ്ഥിരീകരിച്ചത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നൂപുർ വിവാഹവാർത്ത പങ്കുവെച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും നൂപുർ പങ്കുവെച്ചിരുന്നു. ഉദയ്പുരിലാണ് വവാഹാഘോഷം നടക്കുന്നത്.
ഹിന്ദി ഗാനങ്ങൾക്കാണ് കൃതി സനോൺ ചുവടുകൾ വെച്ചത്. ഒരു വീഡിയോയിൽ കൃതിയും വരുൺ ശർമയുമാണ് നൃത്തം ചെയ്യുന്നത്. മറ്റൊരു വീഡിയോയിൽ അമ്മ ഗീതാ സനോണിന്റെ ചുവടുകളും കാണാമായിരുന്നു.
Content Highlights: Bollywood star Kriti Sanon's vibrant dance performance at sister Nupur Sanon's pre-wedding celebrations in Udaipur has gone viral. Nupur Sanon is set to marry singer Stebin Ben following their recent engagement announcement.
Published: 10 Jan 2026, 10:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented