യുഗാന്ത്യം എന്ന വാക്കിനെ അന്വര്‍ഥമാക്കിക്കൊണ്ടാണ് ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര വിടവാങ്ങിയത്. ആ ദുഃഖത്തില്‍ നിന്ന് സിനിമാലോകം ഇതുവരെ മുക്തമായിട്ടില്ല. ധര്‍മേന്ദ്ര വിടവാങ്ങി മൂന്നുദിവസങ്ങള്‍ക്ക് ശേഷം കുടുംബം പ്രാര്‍ഥനായോഗം സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലിലായിരുന്നു യോഗം.

To advertise here,

Also Read: ഒന്നിച്ചുള്ള രംഗങ്ങളുടെ റീടേക്കിനായി പണം നല്‍കിയ ധര്‍മേന്ദ്ര; ഹേമമാലിനിയുമായുള്ള പ്രണയകഥ, ഒപ്പം ആദ്യവിവാഹത്തിന്റേയും

പ്രാര്‍ഥനായോഗത്തിനിടെ നടന്ന ചില വൈകാരിക മുഹൂര്‍ത്തങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ഉപഭോക്താക്കളുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. പിതാവ് ധര്‍മേന്ദ്രയുടെ ഓര്‍മകളില്‍ മുഴുകിയ ബോബി ഡിയോളിനേയും സണ്ണി ഡിയോളിനേയും ആശ്വസിപ്പിക്കുന്ന ഗായകന്‍ സോനു നിഗമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരോടും സംസാരിക്കുകയും കെട്ടിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം ആശ്വസിപ്പിക്കുന്നത്.

Don’t Miss: 'അന്ന് ധര്‍മേന്ദ്ര എനിക്ക് 50,000 രൂപ സമ്മാനം തന്നു, പക്ഷേ തമ്മില്‍ കാണാന്‍ സാധിച്ചില്ല'; ഓര്‍മകള്‍ പങ്കുവെച്ച് പി.ടി. ഉഷ

പ്രാര്‍ഥനായോഗത്തില്‍ ഗാനം ആലപിക്കാനും സോനു നിഗം മറന്നില്ല. ധര്‍മേന്ദ്രയും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ഒന്നിച്ചെത്തി 2007-ല്‍ പുറത്തിറങ്ങിയ അപ്‌നേ എന്ന ചിത്രത്തിലെ അപ്‌നേ എന്നുതുടങ്ങുന്ന ഗാനമാണ് സോനു നിഗം ആലപിച്ചത്.

സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്, ഐശ്വര്യാ റായ്, അഭിഷേക് ബച്ചന്‍, ആര്യന്‍ ഖാന്‍, സോഹ അലി ഖാന്‍, അമീഷാ പട്ടേല്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, സുനില്‍ ഷെട്ടി, രേഖ, വിദ്യാ ബാലന്‍, ശബ്‌നാ അസ്മി, ജാക്കി ഷെറോഫ്, സോനു സൂദ് തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രാര്‍ഥനായോഗത്തിനെത്തിയത്. അതേസമയം ധര്‍മേന്ദ്രയുടെ ഭാര്യ ഹേമ മാലിനിയും രണ്ട് പെണ്‍മക്കളും പ്രാര്‍ഥനായോഗത്തിന് എത്തിയില്ല.

Also Read: ‘എണ്ണമറ്റ ഓര്‍മകൾ ബാക്കിയാക്കി അദ്ദേഹം മടങ്ങി...’- ധര്‍മേന്ദ്രയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഹേമമാലിനി

നവംബര്‍ 24-നാണ് ധര്‍മേന്ദ്ര അന്തരിച്ചത്. മുംബൈയിലെ വസതിയില്‍ തന്റെ 89-ാം വയസിലായിരുന്നു അന്ത്യം.