ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ വിയോഗത്തിന്റെ ദുഃഖം ചലച്ചിത്രലോകത്തെ ഇനിയും വിട്ടുപോയിട്ടില്ല. വിവിധ ഭാഷകളിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അനുസ്മരിച്ചിരുന്നു. സിനിമയിലെ മാത്രമല്ല, സിനിമയ്ക്ക് പുറത്തുള്ളവരും ധര്‍മേന്ദ്രയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റും രാജ്യസഭാ എംപിയുമായ പി.ടി. ഉഷ ധര്‍മേന്ദ്രയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്.

To advertise here,

Also Read: ഒന്നിച്ചുള്ള രംഗങ്ങളുടെ റീടേക്കിനായി പണം നല്‍കിയ ധര്‍മേന്ദ്ര; ഹേമമാലിനിയുമായുള്ള പ്രണയകഥ, ഒപ്പം ആദ്യവിവാഹത്തിന്റേയും

1986-ലെ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടങ്ങള്‍ക്ക് ശേഷം ധര്‍മേന്ദ്ര തനിക്ക് 50,000 രൂപ സമ്മാനമായി നല്‍കിയ കാര്യമാണ് 'പയ്യോളി എക്‌സ്പ്രസ്' പങ്കുവെച്ചത്. അതേസമയം അദ്ദേഹത്തെ നേരില്‍കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ഉഷ പറഞ്ഞു. മൈക്രോബ്ലോഗിങ് സൈറ്റായ എക്‌സിലൂടെയാണ് ഉഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Don’t Miss: ‘എണ്ണമറ്റ ഓര്‍മകൾ ബാക്കിയാക്കി അദ്ദേഹം മടങ്ങി...’- ധര്‍മേന്ദ്രയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഹേമമാലിനി

'1986-ലെ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും നേടിയതിന് ശേഷം ധര്‍മേന്ദ്ര ജി എനിക്ക് 50,000 രൂപ എന്റെ നേട്ടത്തിന് സമ്മാനമായി നല്‍കി. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം ഞങ്ങള്‍ക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. എന്നാല്‍ ചിലസമയങ്ങളില്‍ സ്‌നേഹവും വാത്സല്യവും മാത്രം മതി ആയിരം മൈലുകള്‍ അകലെയുള്ള ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.' -ഇതാണ് പി.ടി. ഉഷ കുറിച്ചത്.

Also Read: 'സോവിയറ്റ് യൂണിയനില്‍ അടക്കം പ്രചാരം നേടിയ കഥാപാത്രങ്ങള്‍'; ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ദക്ഷിണ കൊറിയയില്‍ നടന്ന 1986 ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍, 400 മീറ്റര്‍, 4x400 മീറ്റര്‍ റിലേ, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് പി.ടി. ഉഷ പുതിയ റെക്കോഡുകള്‍ സ്ഥാപിച്ചുകൊണ്ട് സ്വര്‍ണമെഡല്‍ നേടിയത്. 100 മീറ്ററില്‍ വെള്ളി മെഡലും അന്ന് ഉഷ നേടിയിരുന്നു.