ബോളിവുഡിലെ ഇതിഹാസതാരം ധര്‍മേന്ദ്രയുടെ വിയോഗത്തിൻ്റെ ദുഃഖത്തിലാണ് ഇപ്പോഴും സിനിമാലോകം. ജന്മനാടായ പഞ്ചാബിലെ ഗ്രാമത്തിലുള്ള അദ്ദേഹത്തിൻ്റെ പൂർവികസ്വത്ത് ഇപ്പോൾ ശ്രദ്ധനേടുകയാണ്. അസുഖബാധിതനാകുന്നതിന് എട്ട് വർഷം മുമ്പുതന്നെ തൻ്റെ പേരിലുള്ള രണ്ടര ഏക്കർ സ്ഥലത്തിന് അദ്ദേഹം വിൽപത്രമെഴുതിയിരുന്നു. 

To advertise here,

നിലവിൽ അഞ്ചുകോടി രൂപ വിലയുള്ള സ്വത്തിന് മക്കളാരുമല്ല അവകാശികൾ എന്നതാണ് പ്രത്യേകത.

മക്കളായ സണ്ണി, ബോബി, അജെയ്ത, വിജയത, ഈഷ, അഹാന ഡിയോൾ എന്നിവരിൽ ആർക്കുമല്ല നടൻ തൻ്റെ പൂർവികസ്വത്ത് നൽകിയിരിക്കുന്നത്. ഏകദേശം 2.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്വത്ത് അമ്മാവൻ്റെ മക്കൾക്കും കൊച്ചുമക്കൾക്കുമാണ് അദ്ദേഹം കൈമാറിയിരിക്കുന്നത്. 

ലുധിയാന ജില്ലയിലെ ദാംഗോ എന്ന സ്ഥലത്താണ് ധർമ്മേന്ദ്ര കുട്ടിക്കാലം ചെലവിട്ടത്.