ബോളിവുഡ് നടനും മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷി ശിവ്സേന (ഷിന്ദേ വിഭാഗം) നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതായി റിപ്പോര്ട്ട്. മുംബൈയിലെ ബാന്ദ്രയിലുള്ള കുടുംബകോടതിയിലാണ് സുനിത വിവാഹമോചന ഹര്ജി ഫയല് ചെയ്തതെന്ന് ഹൗട്ടര്ഫ്ളൈ എന്ന മാധ്യമത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്ട്ട് ചെയ്തു. വിവാഹേതരബന്ധം ഉള്പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള് ചൂണ്ടിക്കാട്ടിയാണ് സുനിതയുടെ വിവാഹമോചന ഹര്ജി.
Also Read: 'വിവാഹം വളരെ കഠിനമാണ്'; ഒടുവിൽ ബരാക്ക് ഒബാമയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി മിഷേല്
ഹിന്ദു വിവാഹ നിയമത്തിലെ 13 (1)(i),(ia),(ib) എന്നീ വകുപ്പുകള് പ്രകാരമാണ് സുനിത വിവാഹമോചന ഹര്ജി ഫയല് ചെയ്തത്. ഹര്ജി ഫയലില് സ്വീകരിച്ച കോടതി ഗോവിന്ദയ്ക്ക് മേയ് 25-ന് സമന്സ് അയച്ചുവന്നും റിപ്പോര്ട്ടില് പറയുന്നു. കോടതി വിളിച്ചപ്പോഴെല്ലാം സുനിത ഹാജരായെങ്കിലും ഗോവിന്ദ ഇതുവരെ ഹാജരായിട്ടില്ല.
Don't Miss: 'രവി മോഹനും ആരതിയും വേര്പിരിയാന് കാരണം ഈ തമിഴ് നടന്'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര
ഗോവിന്ദയുടേയും സുനിതയുടേയും വിവാഹജീവിതത്തില് വിള്ളല് വീണതായി നേരത്തേ തന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. 30 വയസുകാരിയായ ഒരു മറാത്തി നടിയുമായി ഗോവിന്ദയ്ക്ക് അടുപ്പമുണ്ട് എന്ന റിപ്പോര്ട്ടാണ് ഫെബ്രുവരിയില് പുറത്തുവന്നത്. ആറ് മാസം മുമ്പ് വിവാഹമോചന ഹര്ജി ഫയല് ചെയ്തെങ്കിലും ഇരുവരും ഭിന്നതകള് മറന്ന് ഒന്നിക്കുകയാണ് എന്ന് ഇവരുടെ അഭിഭാഷകര് പറഞ്ഞിരുന്നു. ഗോവിന്ദയുടെ കുടുംബസുഹൃത്തായ ലളിത് ബിന്ഡാല് പറഞ്ഞത് ഗോവിന്ദയുടേയും സുനിതയുടേയും ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്നും അവര് എല്ലായ്പ്പോഴും ഒന്നിച്ച് തന്നെ ഉണ്ടാകുമെന്നുമാണ്.
Also Read: ഭാര്യ വിവാഹമോചനം നേടി പോയി; രോഷാകുലനായ 67-കാരന് മെട്രോ ട്രെയിനില് തീയിട്ടു | വീഡിയോ
അതേസമയം അടുത്തിടെ പുറത്തുവന്ന സുനിതയുടെ വ്ളോഗില് അവര് പറഞ്ഞ കാര്യങ്ങള് പ്രശ്നങ്ങള് നിലനില്ക്കുന്നുവെന്ന സൂചനയാണ് നല്കിയത്. 'ഞാന് ഗോവിന്ദയെ കണ്ടപ്പോള് എനിക്ക് അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും നല്ലൊരു ജീവിതം വേണമെന്നുമാണ് ഞാന് ദേവിയോട് പ്രാര്ഥിച്ചത്. എന്റെ ആഗ്രഹങ്ങളെല്ലാം ദേവി സാധിച്ചുതന്നു. കൂടാതെ എനിക്ക് രണ്ട് കുഞ്ഞുങ്ങളെ തന്നുകൊണ്ടും ദേവി എന്നെ അനുഗ്രഹിച്ചു. എന്നാല് ജീവിതത്തിലെ യാഥാര്ഥ്യങ്ങളെല്ലാം അത്ര എളുപ്പമുള്ളതല്ല. എല്ലായ്പ്പോഴും അതില് ഉയര്ച്ചതാഴ്ചകളുണ്ട്. എനിക്ക് ഇപ്പോഴും ദേവിയില് വിശ്വാസമുണ്ട്. എന്റെ കുടുംബം തകര്ക്കാന് ശ്രമിക്കുന്നവര് അറിയണം, കാളിയമ്മ ഇവിടെ തന്നെയുണ്ട്.' -ഇതായിരുന്നു സുനിത വ്ളോഗില് പറഞ്ഞത്.
Don't Miss: ആഞ്ജലീന ജോളിയുമായുള്ള 682 കോടിയുടെ വിവാഹമോചനം: ഇതൊന്നും വലിയ കാര്യമല്ലെന്ന് ബ്രാഡ് പിറ്റ്
'നല്ലവനായ ഒരു പുരുഷനെയോ നല്ലവളായ ഒരു സ്ത്രീയെയോ വേദനിപ്പിക്കുന്നത് ശരിയല്ല. ദേവിയുടെ മൂന്ന് ഭാവങ്ങളേയും എനിക്ക് വളരെയേറെ ഇഷ്ടമാണ്. സാഹചര്യം എന്ത് തന്നെയായാലും, എന്റെ കുടുംബം തകര്ക്കാന് ശ്രമിക്കുന്നവരോട് കാളിയമ്മ പൊറുക്കില്ല.' -സുനിതാ അഹൂജ തുടര്ന്ന് പറഞ്ഞു.
Content Highlights: Sunita Ahuja Files For Divorce From Govinda, Alleges Cheating And Adultery Says Report
Published: 22 Aug 2025, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented