ഹാപ്പൂർ (ഉത്തർപ്രദേശ്): കാമുകിയുമായി സമയം ചെലവഴിക്കാനെത്തിയ ഭർത്താവിനെ രണ്ട് പ്ലേറ്റ് 'ചോള ബട്ടൂര'യുടെ പേരിൽ നടുറോഡിൽ വെച്ച് പിടികൂടി കൈകാര്യം ചെയ്തത് ഭാര്യയും ബന്ധുക്കളും. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള തീർത്ഥാടന കേന്ദ്രമായ ബ്രിജ്ഘട്ടിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അജയ് എന്നയാൾക്കാണ് ഭാര്യ കവിതയുടെയും കുടുംബത്തിന്റെയും കൈയിൽനിന്ന് ക്രൂരമായി മർദ്ദനമേറ്റത്. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന അജയ് പതിവായി കാമുകിയെ കാണാൻ പോകാറുണ്ടായിരുന്നുവെന്ന് കവിത ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അജയ് ബ്രിജ്ഘട്ടിലെ ഒരു ഗസ്റ്റ് ഹൗസിൽ കാമുകിക്കൊപ്പം ഉണ്ടെന്ന വിവരമറിഞ്ഞാണ് കവിതയും ബന്ധുക്കളും സ്ഥലത്തെത്തിയത്.
തൊട്ടടുത്ത കടയിൽ നിന്ന് അജയ് രണ്ട് പ്ലേറ്റ് ചോള ബട്ടൂര പാഴ്സൽ വാങ്ങുന്നത് കവിതയും കുടുംബവും കണ്ടു. ഇതോടെ ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, താൻ ഒറ്റയ്ക്കാണ് വന്നതെന്നും വീട്ടിലെ മാനസിക വിഷമങ്ങൾ കാരണമാണ് ഇവിടേക്ക് എത്തിയതെന്നുമായിരുന്നു അജയ്യുടെ വിശദീകരണം. ഒറ്റയ്ക്കാണ് വന്നതെങ്കിൽ എന്തിനാണ് രണ്ട് പ്ലേറ്റ് ചോള ബട്ടൂര വാങ്ങിയതെന്ന് കവിത ചോദിച്ചതോടെ അജയ്യുടെ വാദങ്ങൾ പൊളിഞ്ഞു. ഇതോടെ ദേഷ്യം സഹിക്കാനാവാതെ കവിതയും കുടുംബവും നടുറോഡിൽവെച്ച് അജയ്യെ മർദ്ദിക്കുകയായിരുന്നു.
സംഭവം കണ്ട് ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് വൻ പ്രതിഷേധവും ബഹളവുമായി. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവിഭാഗത്തെയും ബ്രിജ്ഘട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ വിഷയം ഒത്തുതീർപ്പാക്കുകയും ഇരുകൂട്ടരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Content Highlights: A married man of 14 years was caught with his girlfriend in Brijghat, Hapur., His wife and relatives tracked him down after he lied about going to work., Buying two plates of Chole Bhature exposed his lie about being alone., A public altercation ensued before police intervened and settled the matter.
Published: 30 Sept 2026, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented