
യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: instagram/ kristenfischer3
സ്വന്തം രാജ്യത്തേക്കാള്‍ താന്‍ ഇന്ത്യയെയാണ് ഇഷ്ടപ്പെടുന്നതെന്ന് അമേരിക്കക്കാരിയായ യുവതി. ഇന്ത്യയിലാണ് ജീവിതച്ചെലവ് കുറവെന്നും ഇവിടെ താമസിക്കുന്നതാണ് കൂടുതല്‍ സൗകര്യമെന്നും ക്രിസ്റ്റര്‍ ഫിഷര്‍ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
'അമേരിക്കയില്‍ ആളുകള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, അവിടെ അതിലും കൂടുതല്‍ ചെലവഴിക്കുകയും വേണം.
ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കയില്‍ വസ്തുക്കളുടെ വില ആനുപാതികമായി കൂടുതലാണ്'- വീഡിയോയില്‍ ക്രിസ്റ്റര്‍ പറയുന്നു.
മുടി വെട്ടുന്നത് മുതല്‍ വൈഫൈയും ഡോക്ടറെ കാണുന്നതും മൊബൈല്‍ ഫോണ്‍ പ്ലാനുകളും വരെയുള്ള സാധാരണ ചെലവുകള്‍ ഇരുരാജ്യങ്ങളിലും എങ്ങനെയാണെന്ന് ക്രിസ്റ്റര്‍ പറയുന്നു. ഒരു സാധാരണ ഹെയര്‍കട്ടിന് അമേരിക്കയില്‍ 15 മുതല്‍ 50 ഡോളര്‍ വരെ ചെലവാകുമ്പോള്‍ ഇന്ത്യയില്‍ ഇത് 1.20 മുതല്‍ 2.50 ഡോളര്‍ വരെ മാത്രമാണെന്ന് അവര്‍ പറഞ്ഞു. അതുപോലെ, അമേരിക്കയില്‍ വൈഫൈക്ക് പ്രതിമാസം ഏകദേശം 80 ഡോളര്‍ ചെലവാകുമ്പോള്‍ ഇന്ത്യയില്‍ ഇത് വെറും എട്ട് ഡോളറാണ്.
അമേരിക്കയില്‍ ഒരു സിനിമാ ടിക്കറ്റിന് ശരാശരി 12-16 ഡോളര്‍ വരെയാകുമ്പോള്‍, ഇന്ത്യയില്‍ ഇത് 2.50-5 ഡോളര്‍ മാത്രമാണെന്നും ഫിഷര്‍ പറഞ്ഞു. അമേരിക്കയില്‍ 150 മുതല്‍ 600 ഡോളര്‍ വരെ ചെലവ് വരുന്ന ഒരു ഡോക്ടറുടെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ ഏഴ് മുതല്‍ 17 ഡോളര്‍ വരെ മാത്രമേ ചെലവുള്ളൂ. യൂട്ടിലിറ്റി ബില്ലുകള്‍ പോലും വളരെ കുറവാണെന്ന് അവര്‍ പറഞ്ഞു.
അമേരിക്കയില്‍ പ്രതിമാസം 50 മുതല്‍ 70 ഡോളര്‍ വരെ വിലയുള്ള ഒരു മൊബൈല്‍ ഫോണ്‍ പ്ലാന്‍ ഇന്ത്യയില്‍ വെറും മൂന്ന് മുതല്‍ അഞ്ച് ഡോളറിന് ലഭ്യമാണെന്നും ഫിഷര്‍ ചൂണ്ടിക്കാട്ടി. 'സത്യം പറഞ്ഞാല്‍, അമേരിക്കയെക്കാള്‍ ഇന്ത്യയില്‍ വിലക്കുറവുള്ള ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ കുറഞ്ഞ പണമാണ് സമ്പാദിക്കുന്നതെങ്കിലും, ആ പണം കൊണ്ട് വളരെ മികച്ച രീതിയില്‍ ജീവിക്കാന്‍ കഴിയും.'- യുവതി വ്യക്തമാക്കുന്നു.
Content Highlights: american woman living in india compares everyday prices says life is far more affordable here than in us
Published: 18 Oct 2025, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented