പരമ്പരാഗത തനിമ ചോര്‍ന്നുപോകാതെ ആധുനിക ഫാഷന്‍ സങ്കല്‍പ്പങ്ങളെ കൃത്യമായി കൂട്ടിയിണക്കുന്ന തൃഷയുടെ വസ്ത്രധാരണ ശൈലി ഫാഷന്‍ പ്രേമികള്‍ക്ക് എന്നും ഒരു പ്രചോദനമാണ്.

തെന്നിന്ത്യയുടെ എവർഗ്രീൻ ക്വീനാണ് തൃഷ കൃഷ്ണൻ. കോയമ്പത്തൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത തൃഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ലുക്കിലും അതീവ മനോഹരിയായി എത്തിയ താരത്തിന്റെ സാരിയും ആഭരണങ്ങളും ഫാഷൻ ലോകത്തും ചർച്ചയായിക്കഴിഞ്ഞു.
ചെറി റെഡ് നിറത്തിലുള്ള സാരി അണിഞ്ഞാണ് തൃഷ കോയമ്പത്തൂരിലെ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്. സാരിയുടെ ബോർഡറുകളിൽ തുന്നിച്ചേർത്ത പൂക്കളുടെയും വള്ളികളുടെയും എംബ്രോയ്ഡറി വർക്കുകൾ വസ്ത്രത്തിന് വലിയ പ്രൗഢി നൽകി. സാരിക്ക് അനുയോജ്യമായ റെഡ് സ്ലീവ്ലെസ് ബ്ലൗസാണ് താരം ഇതിനൊപ്പം തെരഞ്ഞെടുത്തത്.
തൃഷയുടെ ലുക്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് താരം ധരിച്ച ആഭരണങ്ങളായിരുന്നു. നടുവിൽ വൃത്താകൃതിയിലുള്ള മനോഹരമായ പെൻഡന്റോട് കൂടിയ സിൽവർ ടോൺ ഡയമണ്ട് നെക്ലേസും അതിനനുയോജ്യമായ ചെറിയ ഡയമണ്ട് കമ്മലുകളും താരത്തിന്റെ ലുക്കിന് വലിയ മാറ്റുകൂട്ടി.
വളരെ ലളിതവും എന്നാൽ അതീവ ആകർഷകവുമായ മേക്കപ്പ് രീതിയാണ് തൃഷ തിരഞ്ഞെടുത്തത്. വോളിയം ലുക്ക് നൽകുന്ന അയഞ്ഞ വേവി ഹെയർസ്‌റ്റൈൽ തോളുകളിലേക്ക് വിടർത്തിയിട്ടിരുന്നു. റോസി ഫിനിഷുള്ള കവിളുകളും മ്യൂട്ടഡ് റെഡ്-പിങ്ക് ലിപ്സ്റ്റിക്കും തൃഷയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.
ചുവപ്പ് സാരികളിലുള്ള തൃഷയുടെ ലുക്കുകൾ അടുത്തിടെ തരംഗമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് 'ലവ് ആൻഡ് ലൈറ്റ്' എന്ന അടിക്കുറിപ്പോടെ സ്വർണ്ണാഭരണങ്ങളോടും സർദോസി വർക്കുകളോടും കൂടിയ മറ്റൊരു ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
ഓഗസ്റ്റിൽ ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ആദ്യമായി ദേശീയ പതാക ഉയർത്തിയപ്പോൾ, അമ്മയുടെ പഴയ പട്ടുസാരി അണിഞ്ഞ് തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. പരമ്പരാഗത തനിമ ചോർന്നുപോകാതെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളെ കൃത്യമായി കൂട്ടിയിണക്കുന്ന തൃഷയുടെ വസ്ത്രധാരണ ശൈലി ഫാഷൻ പ്രേമികൾക്ക് എന്നും ഒരു പ്രചോദനമാണ്.
Content Highlights: Trisha Krishnan dazzles in a cherry red saree with intricate embroidery, paired with elegant jewelry, creating a stunning fashion statement.
Published: 26 Oct 2026, 01:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented