കഴിഞ്ഞ മാസമാണ് ബോളിവുഡ് താരദമ്പതിമാരായ വിക്കി കൗശലിനും കത്രീനാ കൈഫിനും ആണ്‍കുഞ്ഞ് പിറന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞ് പിറന്നതിന് പിന്നാലെ അത്യാഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് വിക്കിയും കത്രീനയും.

To advertise here,

Also Read: ഗര്‍ഭിണിയായ കത്രീനാ കൈഫിന്റെ സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; രോഷാകുലയായി സൊനാക്ഷി

ലെക്‌സസ് എല്‍എം350എച്ച് 4എസ് എന്ന 3.20 കോടി രൂപയുടെ കാറാണ് ഇരുവരും വാങ്ങിയത്. വിക്കി കൗശല്‍ കാറിലുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വിക്കി കൗശല്‍ പുതിയ കാറില്‍ ഇരിക്കുന്നത് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Don’t Miss: 'പൊന്നോമനയ്ക്ക് സ്വാഗതം'; കത്രീനാ കൈഫിനും വിക്കി കൗശലിനും ആണ്‍കുഞ്ഞ് പിറന്നു

ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാറാണ് എല്‍എം350എച്ച് 4എസ്. പ്രീമിയം കംഫര്‍ട്ടിനും മികച്ച ഇന്റീരിയറിനും പേരുകേട്ട ഈ കാറില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ കഴിയും. റിക്ലൈനര്‍ സീറ്റുകളാണ് കാറിലുള്ളത്. 48 ഇഞ്ച് എച്ച്ഡി സ്‌ക്രീനും പ്രീമിയം സൗണ്ട് സിസ്റ്റവും ലെക്‌സസിന്റെ മികച്ച കാറുകളിലൊന്നായ എല്‍എം350എച്ച് 4എസ്സിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. 

വിക്കിയും കത്രീനയും

2021 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയും താരങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചിരുന്നു.

'ഞങ്ങളുടെ സന്തോഷത്തിന്റെ കൂടാരം എത്തി. അതിരറ്റ സ്നേഹത്തോടെ ഞങ്ങള്‍ ഞങ്ങളുടെ പൊന്നോമനയെ സ്വാഗതം ചെയ്യുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.