
കത്രീനാ കൈഫും വിക്കി കൗശലും, സൊനാക്ഷി സിൻഹ | Photos: Facebook
അടുത്തിടെയാണ് ബോളിവുഡ് താരം കത്രീനാ കൈഫ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നത്. കത്രീനയും ജീവിതപങ്കാളി വിക്കി കൗശലും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന കത്രീനയുടെ ചില സ്വകാര്യചിത്രങ്ങള്‍ പാപ്പരാസികള്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. വീട്ടിലേക്ക് ക്യാമറ സൂം ചെയ്തെടുത്ത ചിത്രങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മുംബൈയിലെ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ വിശ്രമിക്കുന്ന കത്രീനയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയെടുത്ത ചിത്രങ്ങളാണ് ഇത്. ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ കത്രീനയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
Also Read: കത്രീനാ കൈഫ് അമ്മയാകാനൊരുങ്ങുന്നു? ഗര്‍ഭിണിയെന്ന സൂചന നല്കി പുതിയ ചിത്രം, വൈറല്‍
'നിങ്ങള്‍ക്കെന്തിന്റെ കുഴപ്പമാണ്? സ്വന്തം വീട്ടിലിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ പകര്‍ത്തിയ ശേഷം അത് പൊതു ഇടത്തില്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ കുറ്റവാളികളാണ്. നാണക്കേട്.' --ഇതാണ് സൊനാക്ഷി സിന്‍ഹ രോഷത്തോടെ കുറിച്ചത്. കത്രീനാ കൈഫിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് താഴെ കമന്റായാണ് സൊനാക്ഷി പ്രതികരിച്ചത്.
സൊനാക്ഷിയുടെ പ്രതികരണത്തോട് യോജിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. ഇത് അധാര്‍മികമാണ് എന്നാണ് പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടത്. 'ഇത് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങല്ല, ശല്യപ്പെടുത്തലാണ്' എന്ന് ഒരാള്‍ കുറിച്ചു. 'ഗര്‍ഭം ധരിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അവരുടെ അന്തസിനെ മാനിക്കണം.' എന്ന് മറ്റൊരാള്‍. ഇത് നിയമവിരുദ്ധമാണെന്ന് ഇനിയൊരാള്‍ ചൂണ്ടിക്കാട്ടി. അതേസമയം കത്രീനാ കൈഫോ വിക്കി കൗശലോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Content Highlights: Sonakshi Sinha reacts with outrage after pregnant Katrina Kaif’s private photos are leaked and circulated online
Published: 31 Oct 2025, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented