ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫിനും വിക്കി കൗശലിനും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പങ്കുവെച്ചത്.
Also Read: ഗര്‍ഭിണിയായ കത്രീനാ കൈഫിന്റെ സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; രോഷാകുലയായി സൊനാക്ഷി

To advertise here,

'ഞങ്ങളുടെ സന്തോഷത്തിന്റെ കൂടാരം എത്തി. അതിരറ്റ സ്‌നേഹത്തോടെ ഞങ്ങള്‍ ഞങ്ങളുടെ പൊന്നോമനയെ സ്വാഗതം ചെയ്യുന്നു' എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കാര്‍ഡില്‍ കുറിച്ചത്. അനുഗ്രഹിക്കപ്പെട്ടു എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ അഭിനന്ദനങ്ങളും ആശംസകളും കമന്റായി എഴുതിയത്.

നേരത്തേ മുംബൈയിലെ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ വിശ്രമിക്കുന്ന ഗര്‍ഭിണിയായ കത്രീനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയെടുത്ത ചിത്രങ്ങളാണ് ഇത്. ഇതിനെതിരെ വലിയ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ കത്രീനയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.