ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ പ്രീ വെഡ്ഡിങ് ആഘോഷത്തിലാണ് അംബാനി കുടുംബം. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഗീത് ചടങ്ങ്. പോപ് താരം ജസ്റ്റിന് ബീബറാണ് ഈ ചടങ്ങിന് മാറ്റുകൂട്ടാനെത്തിയത്. ഒപ്പം ബോളിവുഡ് താരങ്ങളുടെ നൃത്തവും അതിഥികളെ ത്രസിപ്പിച്ചു.
പ്രശസ്ത ഡിസൈനര്‍ അബൂ ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റുകളാണ് ആനന്ദും രാധികയും സംഗീത് ചടങ്ങിന് ധരിച്ചത്. ഇരുവരുടേയും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നതും ഇതേ ഡിസൈനര്‍മാരാണ്. വധൂവരന്മാരുടെ ഔട്ട്ഫിറ്റുകള്‍ക്കൊപ്പം അംബാനി കുടുംബത്തിലെ ഓരോരുത്തരും ധരിക്കുന്ന വസ്ത്രങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ ഔട്ട്ഫിറ്റുകളാണ്.
Also Read
ബോളിവുഡ് താരങ്ങളെപ്പോലെ സ്റ്റൈലും ഫാഷനും ഒത്തുചേര്‍ന്ന ഔട്ട്ഫിറ്റുകളാണ് സംഗീത്, മാമേരു ചടങ്ങുകള്‍ക്ക് ഇഷ ധരിച്ചത്. പ്രശ്സത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അനെയ്റ്റ് ഷ്റോഫ് അദാജാനിയുടെ സഹായത്തോടെയാണ് ഇഷ ഔട്ട്ഫിറ്റ് തിരഞ്ഞെടുക്കുന്നതും സ്റ്റൈല്‍ ചെയ്യുന്നതും. വ്യത്യസ്ത ചടങ്ങുകള്‍ക്കായി രണ്ട് ലെഹങ്കയും രണ്ട് സാരിയുമാണ് ഇഷ തിരഞ്ഞെടുത്തത്.
ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് സില്‍വര്‍-ബ്ലൂ കോമ്പിനേഷനിലുള്ള സാരിയാണ്. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്റായ സ്കെപറല്ലിയുടെ ക്രിയേറ്റീവ് ഡയറക്ടറായ ഡാനിയല്‍ റോസ്ബറി ഡിസൈന്‍ ചെയ്തതാണ് ഈ സാരി. അദ്ദേഹം ആദ്യമായി കസ്റ്റമറൈസ് ചെയ്ത സാരി എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രീ ഡ്രേപ്പ് ചെയ്ത സാരിക്കൊപ്പം സില്‍വര്‍ നിറത്തിലുള്ള സ്ട്രക്ചേര്‍ഡ് ബ്ലൗസ് കൂടി ചേര്‍ന്നതോടെ ഇഷ കൂടുതല്‍ സ്റ്റൈലിഷായി. ഒറ്റ നിറത്തിലുള്ള സാരിക്ക് ചേരുന്നവിധത്തില് സ്വീക്വിനുകളും ക്രിസ്റ്റലുകളുംകൊണ്ട് ബ്ലൗസ് കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. വജ്രത്തിലുള്ള ഡബ്ള്‍ ലെയര്‍ നെക്ക്ളേസും ഇയര്‍ സ്റ്റഡും ചതുരാകൃതിയിലുള്ള നെറ്റിച്ചുട്ടിയുമായിരുന്നു ആഭരണങ്ങള്‍.
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സില്‍വറും പച്ചയും നിറങ്ങള്‍ ചേര്‍ന്ന ലെഹങ്കയും ഇഷയ്ക്ക് സ്റ്റൈലിഷ് ലുക്ക് നല്കി. ലെഹങ്കയിലും ചോളിയിലുമുള്ള ഗ്ലാസ് വര്‍ക്കുകള്‍ പാര്‍ട്ടിക്ക് ചേരുന്നതായിരുന്നു. ഇതിനൊപ്പം എംറാര്ഡ് ചോക്കറും കമ്മലുമാണ് ഇഷ പെയര്‍ ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയും ചോളിയുമായിരുന്നു മറ്റൊരു ഔട്ട്ഫിറ്റ്. ഫാല്‍ഗുനി ഷെയ്ന് പീക്കോക്കാണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തത്.
പരമ്പരാഗത ബന്ദാനി സാരിയാണ് മാമേരു ചടങ്ങില്‍ ഇഷ ധരിച്ചത്. ഓറഞ്ച് നിറത്തിലുള്ള സാരിയുടെ ബോര്ഡറില് ഗോള്‍ഡന്‍ ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. പല്ലുവും വെയ്സ്റ്റ് ബെല്‍റ്റും കൂടി ചേര്‍ന്നതോടെ സാരി കൂടുതല്‍ സ്റ്റൈലിഷായി. ഇതിനൊപ്പം കല്ലുകള്‍ പതിപ്പിച്ച ഹെവി ചോക്കറും കമ്മലും നെറ്റിച്ചുട്ടിയും വളകളുമായ ഇഷ ധരിച്ചത്.
Content Highlights: isha ambanis stylish outfits in anant ambani pre wedding celebrations
Published: 07 Jul 2024, 09:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented