
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോപ് താരം ജസ്റ്റിന്‍ ബീബര്‍. ചടങ്ങിന് മുമ്പ് അംബാനി കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും സംഗീത നിശയില്‍ നിന്നുള്ള വീഡിയോകളും ബീബര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും ഹോട്ടല്‍ റൂമില്‍ നിന്നും എടുത്ത ചിത്രങ്ങളും ആഡംബര കാറില്‍ മുംബൈയിലെ നിത അംബാനി കള്‍ച്ചറല്‍ സെന്ററിലെത്തുന്ന ചിത്രങ്ങളും ഇതിലുണ്ട്.
ആനന്ദിനേയും രാധികയേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ബീബറിനെ ചിത്രങ്ങളില്‍ കാണാം. സ്വീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞ തിളങ്ങുന്ന കറുപ്പ് സാരിയാണ് ചിത്രത്തില്‍ രാധിക ധരിച്ചിരിക്കുന്നത്. മനീഷ് മല്‍ഹോത്രയാണ് ഈ ചെയ്ന്‍മെയല്‍ സാരി ഡിസൈന്‍ ചെയ്തത്. മെറൂണ്‍ നിറത്തിലുള്ള സ്യൂട്ടും കറുപ്പ് പാന്റുമായിരുന്നു ആനന്ദിന്റെ ഔട്ട്ഫിറ്റ്. ഇരുവരോടുമൊപ്പം ആകാശ് അംബാനിയേയും ആനന്ദ് പിരാമലിനേയും ശ്ലോക മെഹ്തയേയും ചിത്രങ്ങളില്‍ കാണാം. മറ്റൊരു ചിത്രത്തില്‍ ആനന്ദിനൊപ്പം കുശലാന്വേഷണം നടത്തുന്ന ബീബറിനേയും കാണാം. സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകള്‍ നിറഞ്ഞ നീല സ്യൂട്ടാണ് ആനന്ദ് ധരിച്ചിരിക്കുന്നത്.
Also Read
എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊപ്പം ബീബറിന്റെ ഔട്ട്ഫിറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കോട്ടണ്‍ അണ്ടര്‍വെയര്‍ കാണുന്ന രീതിയില്‍ പാന്റ് നന്നായി താഴേക്ക് ഇറക്കിയാണ് ബീബര്‍ ധരിച്ചിരുന്നത്. ഇതോടെ പോപ് താരത്തെ ട്രോളിയുള്ള നിരവധി കമന്റുകള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ബില്ല്യണയറുടെ വീട്ടില്‍ കോട്ടണ്‍ അണ്ടര്‍വെയര്‍ കാണിക്കുന്ന ബ്രോ, ഇത് എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നിങ്ങനെ കമന്റുകള്‍ നീണ്ടുപോകുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ബീബര്‍ അംബാനിയുടെ സംഗീത് ചടങ്ങില്‍ പാട്ട് പാടി അതിഥികളെ കൈയിലെടുത്തത്. ഇതിന് പിന്നാലെ ശനിയാഴ്ച്ച പുലര്‍ച്ചെ താരം ഇന്ത്യയില്‍ നിന്ന് തിരിച്ചുപറക്കുകയും ചെയ്തു. തന്റെ ഹിറ്റ് ലിസ്റ്റുകളായ ബോബി, പീച്ച്‌സ്, ലവ് യുവര്‍സെല്‍ഫ്, സോറി എന്നിവയാണ് ബീബര്‍ പാടിയത്. 83 കോടി രൂപ ചെലവഴിച്ചാണ് അംബാനി ബീബറിനെ മുംബൈയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ സംഗീത് പരിപാടിയുടെ ഭാഗമായിരുന്നു. സംഗീതിന് ആനന്ദും രാധികയും ധരിച്ച ലക്ഷങ്ങള്‍ വില വരുന്ന ഔട്ട്ഫിറ്റും ചര്‍ച്ചയായിരുന്നു. അബൂ ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത പേസ്റ്റല്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു രാധികയുടെ വേഷം. സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച മള്‍ട്ടി പാനല്‍ഡ് ലെഹങ്കയ്‌ക്കൊപ്പം ഓഫ് ഷോള്‍ഡര്‍ ചോളിയാണ് പെയര്‍ ചെയ്തത്. ഇതിലും നിറയെ സ്വരോവ്‌സ്‌കി ക്രിസ്റ്റലുകളുണ്ടായിരുന്നു. അബൂ ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത കടുംനീല നിറത്തിലുള്ള ജോധ്പുരി സ്യൂട്ടായിരുന്നു ആനന്ദിന്റെ വേഷം. സ്വര്‍ണം കൊണ്ട് ചെയ്ത എംബ്രോയ്ഡറി വര്‍ക്കുകളാണ് ഈ സ്യൂട്ടിന്റെ പ്രത്യേകത.
Content Highlights: justin bieber interacts with ambanis in new inside photos from sangeet bash
Published: 07 Jul 2024, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented