ശ്രീനഗർ/കിഷ്ത്വാർ: ജമ്മു കശ്മീരിൽ സൈന്യത്തോടൊപ്പം പെട്രോളിങ്ങിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ കാണാതായി. കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി സൈന്യവും സി.ആർ.പി.എഫും പോലീസും സംയുക്തമായി ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ മർവാർ മേഖലയിൽ 17 രാഷ്ട്രീയ റൈഫിൾസിനൊപ്പം പട്രോളിങ് നടത്തവെ ഇന്നലെ ഉച്ചയോടെയാണ് ഉദ്യോഗസ്ഥരെ കാണാതായത്. ബസാന മേഖലയിലെ താൽക്കാലിക ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിലെ ദച്ചൻ സ്വദേശികളായ യഷ്പാൽ കുമാർ (പാൽ കുമാർ), ബബി ചന്ദ് എന്നിവരാണ് കാണാതായ സ്‌പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ. കൈവശം ആയുധങ്ങളോടെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. കാണാതായതിന് തൊട്ടുപിന്നാലെ ഇവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഉദ്യോഗസ്ഥരെ കാണാതായ സമയത്ത് കിഷ്ത്വാർ, ദച്ചൻ മേഖലകളിൽ വെടിവെപ്പ് ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്.
കാണാതായി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇരുവരെയും കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാത്രി വൈകിയും തുടർന്ന സംയുക്ത തിരച്ചിൽ ഇന്ന് രാവിലെയോടെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന മേഖലയാണ് കിഷ്ത്വാർ.
Content Highlights: Two special police officers went missing during patrol in Jammu Kashmir's Kishtwar, prompting a joint search by army, CRPF, and police.
Published: 12 Nov 2026, 07:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented