
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങിന് മാറ്റുകൂട്ടി ജസ്റ്റിന്‍ ബീബറുടെ പാട്ടും ബോളിവുഡ് താരങ്ങളുടെ ഡാന്‍സും. രണ്‍വീര്‍ സിങ്ങ്, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ ഡാന്‍സിലൂടെ അതിഥികളെ കൈയിലെടുത്തു. ഇതിനൊപ്പം ബീബറുടെ പാട്ട് കൂടിയായതോടെ ആഘോഷം പൂര്‍ണമായി.
ഇതിനിടയില്‍ നടന്‍ ജാവേദ് ജാഫ്രിയുടെ മകള്‍ അലാവിയ ജാഫ്രി ബീബറിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. പാടുന്നതിനിടയില്‍ ബീബര്‍ അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്ന അലാവിയയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അമ്പരപ്പോടെ വേദിയിലെത്തിയ അലാവിയ ബീബറെ കെട്ടിപ്പിടിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also Read
വേദിയില്‍ നൃത്തച്ചുവടകളോടെ അംബാനി കുടുംബവും അണിനിരന്നു. കുടുംബത്തിന്റെ ഒത്തൊരുമയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹവും പ്രതിഫലിക്കുന്നതായിരുന്നു നൃത്തം. മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍, ആകാശ് അംബാനി, ശ്ലോക മെഹ്ത എന്നിവരാണ് വേദിയില്‍ ഒരുമിച്ച് ഡാന്‍സ് ചെയ്തത്. ഇവര്‍ക്കൊപ്പം പിന്നീട് ആനന്ദും രാധികയും ചേര്‍ന്നു. ഷാരൂഖ് ഖാന്റെ 'ദീവാങ്കി ദീവാങ്കി' എന്ന ഗാനത്തിന് അനുസരിച്ചായിരുന്നു അംബാനി കുടുംബത്തിന്റെ നൃത്തം.
സംഗീത് ചടങ്ങില്‍ സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. നിറയെ ക്രിസ്റ്റലുകള്‍ തുന്നിപ്പിടിച്ച ലെഹങ്കയില്‍ രാധിക തിളങ്ങി നിന്നു. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകള്‍ ചെയ്ത കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റുമായിരുന്നു ആനന്ദിന്റെ ഔട്ട്ഫിറ്റ്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളില്‍ മിക്കവരും കറുപ്പ്, സില്‍വര്‍, ഗോള്‍ഡന്‍ നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകളാണ് അണിഞ്ഞത്. ചിലര്‍ നീല നിറവും തിരഞ്ഞെടുത്തു. ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, എംഎസ് ധോനി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു.
83 കോടി രൂപ ചെലവഴിച്ചാണ് ബീബറെ അംബാനി മകന്റെ വിവാഹത്തിനെത്തിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുംബൈയിലെത്തിയ ബീബറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലായിരുന്നു സംഗീത് ചടങ്ങ്.
ജൂലൈ 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. നേരത്തെ മാമേരു ചടങ്ങോടെയാണ് വിവാഹത്തിന് തുടക്കം കുറിച്ചത്. അംബാനിയുടെ മുംബൈയിലെ ആന്റീലിയ വീട്ടിലായിരുന്നു വിവാഹത്തിന് തുടക്കം കുറിച്ചുള്ള ഗുജറാത്തികളുടെ പരമ്പരാഗത ചടങ്ങായ മാമേരു നടന്നത്.
Content Highlights: anant ambani and radhika merchant sangeet ceremony
Published: 06 Jul 2024, 02:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented