പൂഴിത്തോട് എക്കൽപ്പാലം നിർമാണം
പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിൽ കടന്തറ പുഴയ്ക്ക് കുറുേക പൂഴിത്തോട് എക്കൽപ്പാലം നിർമാണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിലെ തോടിനു കുറുേകയുള്ള പാലംനിർമാണം പൂർത്തിയായി. പാലത്തിൽനിന്ന് പൂഴിത്തോട് ഭാഗത്തേക്കുള്ള വഴിയിൽ തോടിനു കുറുേകയാണ് ഒരു സ്പാനോടുകൂടി 16 മീറ്റർ നീളത്തിൽ ചെറിയപാലം നിർമിച്ചത്.
800 മീറ്ററോളം നീളത്തിൽ ഇരുഭാഗത്തുമായി അപ്രോച്ച് റോഡുണ്ട്. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിലാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം തുടങ്ങിയത്. 2026 േമയ് മാസത്തിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ തൂണുകളുടെ പ്രവൃത്തികൂടി കഴിഞ്ഞിട്ടില്ല.
അടങ്കൽ പുതുക്കണം
എക്കൽപ്പാലം നിർമാണം തുടരാൻ അടങ്കൽ പുതുക്കാൻ കാത്തിരിക്കുകയാണ്. ആദ്യം നിശ്ചയിച്ച പ്രവൃത്തിയിൽ ചില മാറ്റങ്ങൾ വന്നതിനാലാണ് അടങ്കൽ പുതുക്കേണ്ടിവരുന്നത്. ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 16.75 കോടി രൂപ ചെലവിലാണ് പാലം നിർമാണം. നബാർഡിന്റെ ധനസഹായത്തോടെയാണ് പൊതുമരാമത്തുവകപ്പ് പാലം നിർമിക്കുന്നത്.
അടങ്കൽ പുതുക്കിയാലും നേരേത്ത അനുവദിച്ച ഫണ്ടിൽ തന്നെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പറയുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു പാലംപണി എറ്റെടുത്തിരിക്കുന്നത്. 130 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പ്രധാനപാലം. മരുതോങ്കര പഞ്ചായത്തിൽ പൂഴിത്തോട് ജലവൈദ്യുത പദ്ധതി പ്രദേശത്തിന് അടുത്തായി എക്കൽ ഭാഗത്താണ് പാലം എത്തിച്ചേരുക.
പഴയകാലത്ത് ഇരുകരയെയും ബന്ധിപ്പിച്ച് പുഴയിൽ കോൺക്രീറ്റ് നടപ്പാലമാണ് ഉണ്ടായിരുന്നത്. 1983 കാലത്തെ മലവെള്ളപ്പാച്ചിലിൽ ഇത് തകരുകയായിരുന്നു. നേരേത്തയുള്ള പാലത്തിന് മുകൾഭാഗത്തായാണ് പുതിയപാലം നിർമിക്കുന്നത്.സംസ്ഥാന സർക്കാർ 2022 വർഷത്തെ ബജറ്റിൽ പാലത്തിന്റെ അടങ്കൽ തയ്യാറാക്കാനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അടങ്കൽ തയ്യാറാക്കുകയും ചെയ്തതാണ്.
2024 ഫെബ്രുവരിയിലാണ് ടെൻഡർ ചെയ്തത്. പ്രദേശത്തിന്റെ വികസനത്തിന് എക്കൽ പാലം വരുന്നത് ഏറെ സഹായകമാകും. പുതിയ പാലം വരുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ പൂഴിത്തോടുള്ളവർക്ക് ചെമ്പനോടയിലെത്താതെ കുറ്റ്യാടി ഭാഗത്തേക്ക് പോകാൻ കഴിയും. വിദ്യാർഥികളടക്കമുള്ളവർക്ക് എറെ സഹായകമാകും.
Published: 11 Oct 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented