എടച്ചേരി : രാജ്യസ്ഥലത്താനത്ത് നടക്കുന്ന സമരത്തെ പോലീസും ഭരണകൂടവും നേരിടുന്നത് അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന പൗരാവകാശ ലംഘനമാണെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എം. എൽ.എ. പറഞ്ഞു. ദേശീയനേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും അടക്കം പോലീസ് കൈകാര്യംചെയ്യുന്നരീതി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ആർ.ജെ.ഡി. എടച്ചേരി മേഖലാ കുടുബസംഗമം ചുണ്ടയിൽ ജനത മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ടി.കെ. ബാലൻ അധ്യക്ഷനായി. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ, ജില്ലാ സിക്രട്ടറി ഇ.കെ. സജിത്ത്കുമാർ, നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ആർ.വൈ.ജെ.ഡി. സംസ്ഥാന ജന.സെക്രട്ടറി കെ. രജീഷ്, ഇ.കെ. കുഞ്ഞിക്ക ണ്ണൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ‘പുതിയ ലോകവും പുതുമയും കരുതലും’ എന്ന വിഷയത്തിൽ പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാെസടുത്തു. സമാപന സമ്മേളനവും മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകരെ ആദരിക്കലും ഇ.പി. ദാമോദരൻ ഉദ്ഘാടനംചെയ്തു. കെ. ഭാസ്കരൻ അധ്യക്ഷനായി. അമൽ കോമത്ത്, വള്ളിൽ പ്രജീഷ് എന്നിവർ സംസാരിച്ചു.
Published: 12 Oct 2026, 02:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented