ചെന്നൈ : തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി വനിതാവിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല ശ്രദ്ധേയമായി. വിവിധ കരയോഗങ്ങളിൽനിന്നായി അഞ്ചുമുതൽ 15 വയസ്സുവരെയുള്ള 41 കുട്ടികൾ പങ്കെടുത്തു.

To advertise here,

ഉദ്ഘാടനച്ചടങ്ങിൽ ടി.എൻ.എസ്.എസ്. ഉപദേശക ബോർഡ് ചെയർമാൻ എം. ശിവദാസൻ പിള്ള, ചെയർമാൻ സി.കെ. വാസുക്കുട്ടൻ, പ്രസിഡന്റ് കെ.എൻ. മധുസൂദനൻ പിള്ള, ജനറൽ സെക്രട്ടറി കെ. പ്രദീപ്, വനിതാവിഭാഗം ചെയർപേഴ്‌സൺ സുശീലാ ഗോപാലകൃഷ്ണൻ, പ്രസിഡൻറ് ലതാ കരുണാകരൻ നായർ, സെക്രട്ടറി പി. രാധാദേവി എന്നിവർ ആശംസനേർന്നു.

‘നമുക്കൊന്ന് പാടി പറഞ്ഞാലോ’ എന്ന സെഷനിൽ ശ്രീവെങ്കിടേശ്വര സ്‌കൂൾ അധ്യാപിക ലിനി കുട്ടികൾക്ക് കഥകളും പാട്ടുകളും പരിചയപ്പെടുത്തി. രണ്ടാം സെഷൻ ‘എ.ഐ മായാജാലമോ ബുദ്ധിയുള്ള യന്ത്രമോ’ എന്ന വിഷയത്തിൽ ഉമാ ചന്ദ്രശേഖർ വിശദമായ ക്ലാസെടുത്തു.

 

ഉച്ചയ്ക്കുശേഷം ചിരിയും ചിന്തയുമായി കളികളും വരയും പ്രശ്‌നോത്തരിയും നടന്നു. മൊബൈലും ടി.വിയും ഇല്ലാതെ ഒരു ദിവസത്തെ കളിയും ചിരിയും ചിന്തയും മാത്രമായി കുട്ടികൾ പിരിഞ്ഞപ്പോൾ സംഘാടകരും സംതൃപ്തരായി. സമാപനസമ്മേളനത്തിൽ കുട്ടികൾതന്നെ സ്വാഗതവും അധ്യക്ഷപ്രസംഗവും നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

വിവിധ കരയോഗങ്ങളിലെ ഭാരവാഹികളും ടി.എൻ.എസ്.എസ്. ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.

പ്രശ്നോത്തരിയിൽ വിജയികളായവർക്കും ശില്പശാലയിൽ പങ്കെടുത്തകുട്ടികൾക്ക് സമ്മാനംനൽകി.