പാലക്കാട് : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വ്യാപാര ലൈസൻസ് വർധിപ്പിച്ചത് കുറയ്ക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന കൗൺസിൽ യോഗം (യു.എം.സി.) ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കണം എന്നീ ആവശ്യങ്ങളുമുന്നയിച്ചു. രമേഷ് പിഷാരടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. സംസ്ഥാനപ്രസിഡന്റ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു.

To advertise here,

 

സംസ്ഥാനഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വരണാധികാരികളായ നിജാം ബാഷി, പി.വി. ഹംസ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഭാരവാഹികൾ: ജോബി വി. ചുങ്കത്ത് (പ്രസി.), ടി.കെ. ഹെൻട്രി, ജോസ് ഉഴന്നാലിൽ (വൈ. പ്രസി.), ടി.എഫ്. സെബാസ്റ്റ്യൻ (ജന. സെക്ര.), ടോമി കുറ്റിയാങ്കൽ, ആസ്റ്റിൻ ബെന്നൻ, കെ. ഗോകുൽദാസ്, ഷിനോജ് നരത്തൂക്കിൽ (സെക്ര.) എ.കെ. വേണുഗോപാൽ (ഖജാ.).