നീലംപേരൂർ : നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ മൂന്നാം ഘട്ടത്തിന്റെ രണ്ടാംദിനമായ ശനിയാഴ്ച പ്ലാവിലയിൽ തീർത്ത ആന പടയണിക്കളത്തിലെത്തി. ആറിന് രാത്രി ഹനുമാൻ കളത്തിലെത്തും. ഏഴിന് രാത്രി പത്തിനാണ് മൂന്നാംഘട്ടത്തിന്റെ സമാപനമായ പ്ലാവില നിർത്ത് നടക്കുക. ഇതിന്റെ ഭാഗമായി പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്തുമുണ്ടാകും.

To advertise here,

ഭീമസേനനാണ് പ്ലാവിലനിർത്തിലെ അടിയന്തരക്കോലം. പ്ലാവിലനിർത്തിന് അകമ്പടിയായി കുടംപൂജകളി, തോത്താകളി എന്നിവയുമുണ്ടാകും. എട്ടിന് ചൊവ്വാഴ്ച നാലാംഘട്ടമായ പിണ്ടിയും കുരുത്തോലയും ആരംഭിക്കും.