കോട്ടയം : 'പ്രിയദർശിനി'പദ്ധതി പ്രഖ്യാപിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ്സുടമകൾ നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധികൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കെ.പത്മകുമാർ കമ്മിഷൻ റിപ്പോർട്ടിൽ സ്വകാര്യ ബസ് ഉടമകൾക്കിടയിൽ ഭിന്നതയും സമ്മിശ്ര പ്രതികരണവും. കമ്മിഷനു മുന്നിൽ സമർപ്പിച്ച പ്രധാന നിർദേശങ്ങളെല്ലാം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടതായി പ്രൈവറ്റ്് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ അവകാശപ്പെടുമ്പോഴും, പ്രായോഗികതലത്തിൽ ബസ് ഓപ്പറേറ്റർമാർക്ക് തൃപ്തി വരാത്ത നിരവധി കാര്യങ്ങൾ ബാക്കിയാണ്.

To advertise here,

കമ്മിഷൻ നടത്തിയ എല്ലാ സിറ്റിങ്ങുകളിലും പങ്കെടുത്തു വിഷയം വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ടന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയ് ചെട്ടിശ്ശേരിയും ജനറൽ സെക്രട്ടറി റോണി കണ്ണംപ്പള്ളിയും അറിയിച്ചു.

പൊതു ഗതാഗതമേഖലയെ ഒരു പീഡിത വ്യവസായമായി അംഗീകരിക്കാനും അവശ്യമായ ബാങ്ക് വായ്പകളും ഇന്ധന സബ്‌സിഡിയും അനുവദിക്കാനും ശുപാർശകളുണ്ട്. കൂടാതെ സ്വകാര്യബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കുക, ത്രൈമാസ റോഡ് നികുതി ലഘൂകരിച്ച് ആവശ്യമുള്ളവർക്ക് പ്രതിമാസം അടയ്ക്കാനുള്ള സൗകര്യം നൽകുക തുടങ്ങിയ തങ്ങളുടെ നിർദേശങ്ങൾ കമ്മിഷൻ സ്വീകരിച്ചതായി അവർ പറഞ്ഞു.

ആശങ്കകൾ ഇവ

കമ്മിഷൻ ശുപാർശകൾ വഴി ഉടനടിയുള്ള സാമ്പത്തിക വരുമാന വർധന സാധ്യമല്ല. പ്രിയദർശിനി പ്രഖ്യാപിച്ചതു മുതൽ നിലവിൽ ഓരോ ബസിനും പ്രതിദിനം ശരാശരി 2000-3000 രൂപയോളം നഷ്ടം വരുന്നുണ്ടെന്നും ഇത് നികത്താൻ നിർദേശങ്ങളൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ 15 വർഷമായി തുടരുന്ന വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലാത്തതും വലിയ തിരിച്ചടിയാണ്.

റൂട്ട് പുനഃക്രമീകരണ നിർദേശങ്ങൾ കമ്മിഷൻ ശുപാർശകളിലുണ്ടങ്കിലും പൂർത്തിയാകാൻ ദീർഘകാലം എടുക്കും.

കെ.എസ്.ആർ.ടി.സി. പമ്പുകളിൽനിന്ന് സ്വകാര്യ ബസുകൾക്ക് ഇന്ധനം നിറയ്‌ക്കാൻ ശുപാർശയുണ്ട്. പക്ഷേ അവ എണ്ണത്തിൽ കുറവാണ്.

സ്വകാര്യബസ് സഹായം; ശുപാർശകളിൽ സമിശ്രപ്രതികരണം