കരുനാഗപ്പള്ളി : ആന്ധ്രാപ്രദേശ് ഐ.ടി.-ഗ്രാമവികസനവകുപ്പ് മന്ത്രി നരാ ലോകേഷ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു.

To advertise here,

ആശ്രമത്തിലെ കാളിക്ഷേത്രവും കളരിയും സന്ദർശിച്ച നരാ ലോകേഷ് അമൃത വിശ്വവിദ്യാപീഠം കാമ്പസും അമൃത ആയുർവേദ കോളേജും സന്ദർശിച്ചു. മഠവും അമൃത സർവകലാശാലയും നടപ്പാക്കുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സേവനപദ്ധതികളും മാതൃകാപരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.