കടയ്ക്കൽ : മികച്ച സമൂഹെത്തയും വ്യക്തികെളയും വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാെണന്ന് എം.എം.നസീർ എം.എൽ.എ. പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് ആർ. പ്രഫുല്ലചന്ദ്രൻനായർ അധ്യക്ഷനായി.
സെക്രട്ടറി നിസാം ചിതറ, സംസ്ഥാന കമ്മിറ്റി അംഗം പട്ടരുവിള വിജയൻ, എച്ച്. നാസർ, പി.ഒ. പാപ്പച്ചൻ, കോട്ടുക്കൽ രാമചന്ദ്രൻപിള്ള, വി. ശ്രീകണ്ഠൻനായർ, എസ്. ഇബ്നു മസൂദ്, ഒ. സാമുവൽകുട്ടി, എസ്. സുൽഫത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഓയൂർ : കെ.എസ്.എസ്.പി.എ. വെളിയം മണ്ഡലം കമ്മിറ്റി ദേശീയ അധ്യാപകദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന അധ്യാപികയായ ഓടനാവട്ടം ബാലകൃഷ്ണസദനത്തിൽ ഇ. സരോജിനിയമ്മയെ സംസ്ഥാന കൗൺസിലർ സൈമൺ കെ. എബ്രഹാം ആദരിച്ചു. മണ്ഡലം സെക്രട്ടറി ജെ. ഗിരീഷ്‌കുമാർ, കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ വൈദ്യൻകുന്ന്, ഡി. രമേശൻ എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര : കെ.എസ്.എസ്.പി.എ. വെളിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനം ആചരിച്ചു. മുതിർന്ന അധ്യാപിക ഓടനാവട്ടം ബാലകൃഷ്ണസദനത്തിൽ ഇ. സരോജിനിയമ്മയെ ആദരിച്ചു. സംസ്ഥാന കൗൺസിലർ സൈമൺ കെ.എബ്രഹാം, മണ്ഡലം സെക്രട്ടറി ജെ. ഗിരീഷ് കുമാർ, ശ്രീകുമാർ, ഡി. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
കടയ്ക്കൽ : അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിരമിച്ച അധ്യാപകർ ഉൾപ്പെടെയുള്ളവരെ ആദരിച്ചു. സ്കൂൾ പി.ടി.എ., എസ്.പി.സി.,
ജെ.ആർ.സി., എൻ.സി.സി., സ്കൗട്‌സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലാണ് സ്കൂൾ അസംബ്ലിയിൽ പൊന്നാടയണിയിച്ച് ആദരിച്ചത്. പ്രഥമാധ്യാപകൻ വിജയകുമാർ, വിരമിച്ച അധ്യാപകരായ വിലാസിനി, തുളസിഭായി, രാധ, രാജൻ, ദമയന്തി, സ്റ്റാഫ് സെക്രട്ടറി ആർ.സി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Published: 06 Sept 2026, 01:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented