കടുത്തുരുത്തി : വീണ്ടും ലോകശ്രദ്ധയിൽ കടുത്തുരുത്തി സി.വി.എൻ. (ഇ.പി.വി.) കളരി. യൂറോപ്പിൽ സ്ലോവേനിയയിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് സ്ലോവേനിയയിലെ ‘കായ’ എന്ന യോഗവിദ്യാലയം നടത്തിയ സെമിനാറുകളിൽ കളരിയിലെ ഇപ്പോഴത്തെ ഗുരുക്കൾ ഡോ. ഷാജി വാസുദേവൻ ഗുരുക്കളും മകൻ സൂര്യദേവകിരണും പങ്കെടുത്തു. കളരിപ്പയറ്റുമായി ബന്ധപ്പെട്ട്‌ പ്രബന്ധം അവതരിപ്പിച്ചു. സ്ലോവേനിയൻ പൗരന്മാരുമായി ചേർന്ന് കളരിപ്പയറ്റ്, യോഗ പ്രദർശനവും നടത്തി. സ്ലോവേനിയയിൽ ഒരു കളരി വിദ്യാലയം തുടങ്ങുന്നതിനുള്ള ശ്രമവും ആരംഭിച്ചു. സെമിനാറുകളിൽ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്‌ പങ്കെടുത്തു.

To advertise here,

 

1959-ൽ സ്ഥാപിച്ച കടുത്തുരുത്തി സി.വി.എൻ. കളരിയിലെ വിദ്യാർഥികളും ഗുരുക്കളും പലതവണ യൂറോപ്പിൽ പോയി പ്രദർശനങ്ങൾ നടത്തി കളരിയെ പരിചയപ്പെടുത്തിയിട്ടുണ്ട്.

ബി.ബി.സി. ലോകത്തുള്ള ഒൻപത് ആയോധനകലകളിൽ ഇന്ത്യയിൽനിന്ന് തിരഞ്ഞെടുത്തത് കളരിപ്പയറ്റായിരുന്നു. ഇതിൽ കളരിപ്പയറ്റ് മേഖലയിൽനിന്ന് കേരളത്തിലെ കടുത്തുരുത്തി കളരിയെ തിരഞ്ഞെടുത്ത് 1983-ൽ കളരിപ്പയറ്റ് ഷൂട്ട് ചെയ്തിരുന്നു.