To advertise here,

കൂർക്കം വലി ഒരു രോഗമല്ല എന്ന് ചിലർ പറയും. പക്ഷേ, ഇത് ചികിൽസിച്ചു മാറ്റാൻ നെട്ടോട്ടമോടുന്നവർ ലോകത്ത് അനവധിയുണ്ട്. കൂർക്കംവലി കാരണം കഷ്ടപ്പെടുന്നവർക്ക് ഇനി ചിതലിനോട് നന്ദി പറയാം. കാരണം ചിതലിന്റെ സഹായത്തോടെ നമുക്ക് ഈ പൊല്ലാപ്പിനെ നേരിടാം.

ഓസ്‌ട്രേലിയയിലെ ആദിവാസികളുടെ സംഗീതോപകരണമാണ് ഡിജെറിഡൂ (Didgeridoo). പൊള്ളയായ മരത്തടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഇതിലൂടെ ഊതിയാൽ പ്രത്യേകമായ സംഗീതം പുറത്തു വരും. ഒപ്പം ഊതുന്നവന്റെ കൂർക്കം വലിയും മാറുമത്രേ. അത് മാത്രമല്ല പകലുറക്കവും കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഡിജെറിഡൂവിന്റെ ഈ കഴിവിന് നന്ദി പറയേണ്ടത് ചിതലിനോടാണ്. കാരണം അകക്കാമ്പ് ചിതൽ തിന്നു പൊള്ളയാക്കിയ യൂക്കാലി മരത്തടിയാണ് ഡിജെറിഡൂ നിർമിക്കാൻ ഉപയോഗിക്കുന്നത്.