പറഞ്ഞുവരുമ്പോൾ എലി ഒരു പുലിയാണ്. മനുഷ്യൻ കേൾക്കുന്നതിനേക്കാൾ കൂടുതൽ വ്യക്തമായി എലി കേൾക്കും. അതും ഉച്ചസ്ഥായിയിലുള്ള ശബ്ദം. എലിക്ക് സന്തോഷം വരുന്നത് അതിന്റെ ചെവി നോക്കി മനസ്സിലാക്കാം. സന്തോഷം വരുമ്പോൾ എലിയുടെ ചെവി ഒന്നു കൂമ്പി ചെറിയ പിങ്ക് നിറമാകുമത്രേ. തറയിലെ വസ്തുക്കളിൽ തന്റെ രോമം ഉരസി അതിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ എലിക്ക് സാധിക്കും. മുയലിന്റെ പല്ല് പോലെ തന്നെ എലിയുടെ പല്ലും എപ്പോഴും വളരുന്നതാണ്. ഇത് അവതന്നെ കരണ്ട് ചെറുതാക്കുകയാണ് പതിവ്. എലിയുടെ വാല് അതിന്റെ ശരീരം ബാലൻസ് ചെയ്യാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ആണ് സഹായിക്കുന്നത്. എലികൾക്ക് വളരെ രസകരമായ ഒരു പ്രത്യേകതയുണ്ട്. കുറച്ചു മിനിറ്റുകൾ ശ്വാസം പിടിച്ചു നിൽക്കാൻ അവയ്ക്ക് സാധിക്കും.

To advertise here,