ആവശ്യമുള്ള സാധനങ്ങൾ

To advertise here,

വറുത്ത അരിപ്പൊടി - 1 കപ്പ്

കടലപ്പൊടി - 2 കപ്പ്

പഞ്ചസാര - 2 കപ്പ്

ഏലക്കാപ്പൊടി - 1 ടീസ്പൂൺ

വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്

ഉപ്പ് - രണ്ട് നുള്ള്

തയ്യാറാക്കുന്ന വിധം: അരിപ്പൊടിയും കടലപ്പൊടിയും ഉപ്പുചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴയ്ക്കുക. ഇടിയപ്പത്തിന്റെ പരുവത്തിൽ വേണം കുഴയ്ക്കാൻ. 30 മിനിറ്റ് മാവ് മാറ്റിവയ്ക്കണം.പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം സേവനാഴിയിൽ, വലിയ ഓട്ടയുള്ള ചില്ലിട്ട്, ഇതിൽ മാവു നിറച്ച എണ്ണയിലേക്ക്, മധുര സേവയുടെ ഷേപ്പിൽ ഞെക്കുക. മൂത്തു പാകമാകുമ്പോൾ വറുത്തു കോരണം. വലിയ കഷ്ണങ്ങൾ ആണെങ്കിൽ ചെറുതായി ഒടിച്ചെടുക്കാം.

2 കപ്പ് പഞ്ചസാര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് പാനിയാക്കുക. നൂൽ പരുവമാകുമ്പോൾ മധുര സേവ കഷ്ണങ്ങൾ ഇട്ട് ഇളക്കുക. ഏലക്കാപൊടി കൂടെ ചേർക്കാം. അൽപസമയം കഴിഞ്ഞാൽ കഷ്ണങ്ങൾ പാനിൽ നിന്നും പുറത്തെടുത്ത് ഉണങ്ങാൻ അനുവദിക്കാം. ഇനി വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കാം.