വൈകീട്ട് ചായക്കൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു വിഭവം ഇതാ. കാബേജ് ഇഷ്ടമല്ലാത്ത കുട്ടികളും ഇത് കഴിക്കും.
ആവശ്യമായ സാധനങ്ങൾ:
കാബേജ് ചെറുതായി അരിഞ്ഞത് : രണ്ടുകപ്പ്
സവാള ചെറുതായി അരിഞ്ഞത് : ഒന്ന്
പച്ചമുളക് അരിഞ്ഞത് : രണ്ട്
മല്ലിയില അരിഞ്ഞത് : കാൽ കപ്പ്
കറിവേപ്പില : ഒരു തണ്ട്
കടലമാവ് : മൂന്ന് ടേബിൾസ്പൂൺ
കോൺഫ്ളോർ : മൂന്ന് ടേബിൾസ്പൂൺ
അരിപ്പൊടി : മൂന്ന് ടേബിൾസ്പൂൺ
മുളകുപൊടി : ഒരു ടീസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരിഞ്ഞെടുത്ത കാബേജ് കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കണം.
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് നന്നായി ഇളക്കുക.
അതിലേക്ക് വേവിച്ചെടുത്ത കാബേജുകൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ചേർക്കേണ്ടതില്ല.
ഈ കൂട്ട് ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണയിൽ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുത്തോളൂ. കാബേജ് ബോൾസ് റെഡി.
Content Highlights: Quick and easy evening snack recipe, Kid-friendly way to eat cabbage, Crispy texture with simple ingredients like gram flour and cornflour
Published: 26 Sept 2026, 12:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented