ആവശ്യമുള്ള സാധനങ്ങൾ:
പാൽ -5 കപ്പ്
പഞ്ചസാര -2 കപ്പ്
നെയ്യ് -3 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി -1 ടീസ്പൂൺ
മൈദ- 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
കുഴിയുള്ള ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. അര ഗ്ലാസ് പാൽ മാറ്റിവെക്കുക. തുടർച്ചയായി ഇളക്കി കൊടുക്കണം. തിളച്ചുവരുമ്പോൾ പഞ്ചസാര ചേർക്കുക. ഇളക്കിയതിനുശേഷം നെയ്യും ഏലക്കാപൊടിയും കൂടെ ചേർക്കാം. മാറ്റിവെച്ച അര ഗ്ലാസ് പാൽ ചൂടാക്കി അതിൽ മൈദ മിക്സ് ചെയ്യണം. തിളക്കുന്ന പാലിലേക്ക് ഇത് കുറേശ്ശെ ചേർത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതം നല്ല കട്ടി ആകുന്നവരെ ഇളക്കുക. ആദ്യം എടുത്ത പാലിന്റെ ഏകദേശം കാൽ ഭാഗമായി കുറുകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം നല്ല കട്ടിയായാൽ തീ ഓഫ് ചെയ്യാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്ത വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം.
Content Highlights: Simple step-by-step instructions to make milk peda using basic ingredients like milk, sugar, ghee, and cardamom.
Published: 28 Sept 2026, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented