നമുക്കെല്ലാം രണ്ട് കണ്ണുകളുണ്ട്. കാഴ്ചകൾ കാണാൻ ഒരു കണ്ണ് പോരേ? എന്തിനാണ് ശരിക്കും രണ്ട് കണ്ണ്? രണ്ട് കണ്ണുകൊണ്ടുള്ള ഒരു ഗുണം മനസ്സിലാക്കാൻ നമുക്കൊരു പരീക്ഷണം ചെയ്യാം.
വേണ്ട സാമഗ്രികൾ:
ഒരു പോലുള്ള രണ്ടു പേന.
പരീക്ഷണരീതി:
പേനയുടെ കൂർത്ത അറ്റങ്ങൾ അഭിമുഖമായി വരുന്നതരത്തിൽ രണ്ട് കൈകളിലായി പേനകൾ പിടിക്കുക. കൈകൾ നീട്ടി കണ്ണിന് നേരേമുന്നിൽ രണ്ട് പേനകളും വരുന്നരീതിയിൽ ക്രമീകരിക്കുക. ഇരുകണ്ണുകളും തുറന്നുകൊണ്ട് പേനയുടെ അറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കുക.
വളരെ എളുപ്പത്തിൽ ഈ പ്രവർത്തനം നിങ്ങൾക്ക് ചെയ്യാൻ കഴിയും. ഇതേ കാര്യം ഒരു കണ്ണടച്ചുകൊണ്ട് ചെയ്യാൻ ശ്രമിക്കൂ. സാധിക്കുന്നുണ്ടോ? നിങ്ങൾ രണ്ടു പേനകളും കുറച്ചുകൂടി കണ്ണിനടുത്തേക്ക് കൊണ്ടുവരുക. ഇപ്പോൾ സാധിക്കുന്നുണ്ടോയെന്ന് നോക്കൂ? ഒരു കണ്ണടച്ച് ഈ പ്രവർത്തനം ചെയ്യുമ്പോൾ ഒരു പേന മുന്നിലും അടുത്ത പേന തൊട്ടുപിറകിലുമായാണ് ക്രമീകരിക്കപ്പെടുന്നത്.
ശാസ്ത്രതത്വം:
ഒരു കണ്ണ് മാത്രം ഉപയോഗിച്ചാൽ വസ്തുക്കളുടെ കൃത്യമായ അകലം, കനം തുടങ്ങിയവ കണക്കാക്കാൻ നമുക്ക് കഴിയില്ല എന്ന് മനസ്സിലായല്ലോ. രണ്ട് കണ്ണുകൊണ്ട് നോക്കുമ്പോൾ ഓരോ കണ്ണും വസ്തുവിന്റെ പ്രത്യേകം പ്രതിബിംബങ്ങൾ രൂപപ്പെടുത്തും. ഈ രണ്ട് ദൃശ്യങ്ങളും തലച്ചോർ ഒന്നിച്ച് വിശകലനംചെയ്യും. അപ്പോഴാണ് വസ്തുക്കളുടെ കനവും അവ തമ്മിലുള്ള അകലവും നമുക്ക് കൃത്യമായി കണക്കാക്കാൻ കഴിയുക.
Content Highlights: Simple science experiment using two pens to understand vision., Demonstrates why one eye fails to judge accurate distance and depth., Explains how the brain processes images from both eyes for 3D vision.
Published: 09 Sept 2026, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented