തേനീച്ചക്കൂടുകളിൽ തേനീച്ചകൾ തങ്ങളുടെ റാണിയെ വളർത്താനും പരിപാലിക്കാനും വേണ്ടി നിർമ്മിക്കുന്ന സവിശേഷമായ ഒരു പോഷകാഹാരമാണ് റോയൽ ജെല്ലി.
പണിക്കാരായ തേനീച്ചകളുടെ തലയിലുള്ള ചില ഗ്രന്ഥികളിൽ നിന്നാണ് ഈ പാൽ പോലുള്ള ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത്.
മുട്ടയിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന എല്ലാ ലാർവകൾക്കും ആദ്യത്തെ 2-3 ദിവസം റോയൽ ജെല്ലി നൽകും. എന്നാൽ, ഒരു സാധാരണ ലാർവയെ 'റാണി തേനീച്ച'യായി വികസിപ്പിച്ചെടുക്കാൻ ആ ലാർവയ്ക്ക് ജീവിതകാലം മുഴുവൻ റോയൽ ജെല്ലി മാത്രം ഭക്ഷണമായി നൽകുന്നു.
ഇത് കഴിക്കുന്നത് കൊണ്ടാണ് സാധാരണ തേനീച്ചകളെക്കാൾ വലിപ്പവും, കൂടുതൽ ആയുസ്സും, പ്രതിദിനം ആയിരക്കണക്കിന് മുട്ടകൾ ഇടാനുള്ള ശേഷിയും റാണി തേനീച്ചയ്ക്ക് ലഭിക്കുന്നത്.
വെള്ളം, പ്രോട്ടീൻ, പഞ്ചസാര, കൊഴുപ്പ്, B-complex വൈറ്റമിനുകൾ, മിനറലുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
മനുഷ്യർ ഇത് പ്രതിരോധശേഷി കൂട്ടാനും, ചർമ്മ സംരക്ഷണത്തിനും, ഊർജ്ജസ്വലതയ്ക്കുമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിൽ ഒരു ശാസ്ത്രീയതയും ഇല്ലെന്നാണ് ചില ഡോക്ടർമാരുടെ അഭിപ്രായം.
Content Highlights: Royal jelly is a nutrient-rich substance produced by worker bees exclusively to feed and develop queen bees.
Published: 08 Sept 2026, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented