ആവശ്യമായ സാധനങ്ങൾ:
അവിൽ : ഒരു കപ്പ്

To advertise here,

പഞ്ചസാര : മുക്കാൽ കപ്പ്

നെയ്യ് : അഞ്ച് ടീസ്പൂൺ

വെള്ളം : രണ്ട് കപ്പ്

ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് : ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി, ഉപ്പ് : ഒരു നുള്ള് വീതം

തയ്യാറാക്കുന്ന വിധം:
തവയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്തോളൂ.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതേ തവയിൽ അവിൽ മൊരിച്ചെടുക്കണം. മൊരിച്ച അവിൽ തണുത്തശേഷം മിക്സിയിൽ നന്നായി പൊടിക്കുകയും വേണം.

ഇനി വെള്ളം തിളപ്പിച്ച് അവിൽപ്പൊടി ചേർത്ത് ഇളക്കി കുറുക്കുക.

നന്നായി കുറുകിക്കഴിയുമ്പോൾ പഞ്ചസാരയും രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത് വെള്ളം വലിയും വരെ ഇളക്കണം.

ബാക്കി നെയ്യും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കിയശേഷം അടുപ്പിൽ നിന്ന് ഇറക്കാം.

ഇനി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മുകളിൽ വിതറി പാത്രത്തിലേക്ക് പകർന്നോളൂ.