പോലീസിനും രക്ഷയില്ല, കൂട്ടാളികളെ രക്ഷിക്കാൻ വളഞ്ഞിട്ട് ആക്രമിക്കും; മത്സരപ്പാച്ചിലിന്റെ ഭീകരമുഖം


അരുൺ ജയകുമാർമരണവേഗത്തിന്റെ അധോലോകം-പരമ്പര രണ്ടാം ഭാഗം

Series

.

ചെറുപ്പത്തിന്റെ തിളപ്പല്ലെ. ഈ മത്സരയോട്ടവും സ്റ്റണ്ടുമൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്തുകൂടെ എന്നു ചോദിച്ചേക്കാം ചിലരെങ്കിലും. എന്നാല്‍, റോഡിലെ ഈ ഇരുചക്ര മരണപ്പാച്ചിലിന് പിന്നില്‍ സ്പോര്‍ട്സ്മാന്‍സ്പിരിറ്റ് മാത്രമല്ല, നല്ല ഒന്നാന്തരം സ്പിരിറ്റ് തന്നെയാണെന്ന് പറയുന്നു പോലീസ്. റോഡിലൂടെ മിന്നായം പോലെ പാഞ്ഞ് പോകുന്ന ചില ബൈക്കുകളെ കാണുമ്പോള്‍ ഇവനൊന്നും ഒരു ബോധവുമില്ലേ എന്ന് ആരെങ്കിലും ചോദിച്ചുപോയെങ്കില്‍ തെറ്റു പറയാനാവില്ല. പലരും നല്ല ബോധത്തോടെയല്ല ആള്‍ത്തിരക്കിലൂടെ ജീവന്‍ പണയം വച്ച് ബൈക്കുകളുമായ പറക്കുന്നത് എന്ന തെളിവു നിരത്തി പറയുകയാണ് പോലീസ്.

ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ട് പലരും എത്തിച്ചേരുന്നത് ലഹരി മാഫിയയുടെ അധോലോകത്തിലാണ് എന്നത് ഒരു നഗ്നയാഥാര്‍ഥ്യമാണ്. എല്ലാ റേസര്‍മാരും ലഹരിയുമായി ബന്ധപ്പെട്ടവരല്ലെങ്കിലും നല്ലൊരു വിഭാഗം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു. മത്സരയോട്ടങ്ങള്‍ക്ക് പിന്നില്‍ ലഹരി മാഫിയുടെ സാന്നിധ്യം വ്യക്തമാണെന്ന് ശംഖുമുഖം എ.സി.പി ഡി.കെ പൃഥ്വിരാജ് പറയുന്നു. എല്ലാവരും അങ്ങനെയാണെന്നല്ല എന്നാല്‍ ചെറുതല്ലാത്ത രീതിയില്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറയുന്നു.

വര: വി.ബാലു

ക്രിമിനലുകളും എംഡിഎംഎയും ലഹരി മാഫിയയും

ക്രിമിനല്‍ മെന്റാലിറ്റിയുള്ള സംഘങ്ങളും ഇത്തരം ബൈക്ക് റൈഡർമാർക്കിടയിലുണ്ട്. ഇവരാണ് എംഡിഎംഎ, കഞ്ചാവ്, ചരസ് പോലുള്ള മയക്കുമരുന്നുകള്‍ ബൈക്ക് റൈഡിങ് പാര്‍ട്ടികളില്‍ ചെറിയ തോതിലെങ്കിലും എത്തിക്കുന്നത്. ചിലയിടങ്ങളില്‍ ഈ പ്രവണത കൂടുതലുമാണ്. ഐ.ടി കുറ്റകൃത്യങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കാം. ഇത്തരം ഗ്യാങ്ങുകള്‍ ഈ മൂന്ന് കാര്യങ്ങളിലും കണക്റ്റഡാണ്. ബൈക്ക് റേസിങ് മോഹവുമായി മാത്രം എത്തുന്നവര്‍ ലഹരിക്കടിമയാകുന്ന പ്രവണത പോലും വര്‍ധിക്കുന്നുണ്ട്.

റൈഡര്‍മാരുടെ ഗ്രൂപ്പുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇത്തരം ഗ്രൂപ്പുകളില്‍ പുതിയതായി എത്തുന്നവര്‍ ആദ്യം ഗ്രൂപ്പിലുള്ളവരെ മത്സരയോട്ടത്തില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് മറ്റ് ഗ്രൂപ്പുകളുമായുള്ള മത്സരങ്ങളില്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ കഴിയുക. ഇതിന് ചെറിയ അളവില്‍ ലഹരി ഉപയോഗിക്കുന്നതിന് പ്രലോഭിപ്പിക്കുന്നതാണ് ആദ്യത്തെ ഘട്ടം. ഇത്തരത്തില്‍ ചെറിയ അളവില്‍ ലഹരി ഉപയോഗിച്ചയാള്‍ക്ക് ഗ്രൂപ്പ് മത്സരത്തില്‍ മനഃപൂര്‍വം തോറ്റുകൊടുക്കും.

ഇതോടെ ഇയാള്‍ക്ക് ലഹരി ഉപയോഗിച്ചാല്‍ കൂടുതല്‍ ഊര്‍ജവും റേസിങ്ങില്‍ ഗുണകരമാകുമെന്ന തെറ്റിദ്ധാരണയുമുണ്ടാകുന്നു. പിന്നീട് ഇയാള്‍ ലഹരിക്കായി നേരിട്ട് ഡീലര്‍മാരെ സമീപിക്കുന്നതിലേക്കും കാരിയറായി മാറുന്നതിലേക്കും വരെ കാര്യങ്ങള്‍ എത്തിച്ചേരുന്നുണ്ട്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നതിലൂടെ ഇത്തരം പ്രവണതകള്‍ അവസാനിപ്പാക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കഴിയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഉള്ളിലവൻ തിളയ്ക്കുമ്പോൾ പോലീസ് പുല്ലാണ്

സമീപകാലത്ത് തിരുവനന്തപുരം നഗരത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് എ.സി.പി പറയുന്നത് ഇപ്രകാരം: വലിയതുറ പോലീസ് സമീപകാലത്ത് ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തി. എന്‍ഡിപിഎസ് ആക്ട് 27 പ്രകാരമുള്ള കേസായിരുന്നു ഇത്. നര്‍കോടിക്‌സ് കണ്‍സ്യൂമിങ് ആണ് സംഭവം. പരിശോധനയ്ക്കിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രക്ഷപ്പെട്ട സംഘം രണ്ട് സൂപ്പര്‍ ബൈക്കുകളിലായി പോലീസിനെ ചെയ്‌സ് ചെയ്ത് എത്തി പോലീസിനേയും പോലീസ് വാഹനത്തേയും ആക്രമിച്ചു.

കല്ലെടുത്ത് വാഹനത്തിന് നേരെ എറിയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു പ്രതികള്‍. മയക്കുമരുന്ന് ഉപോഗിച്ചാണ് ഇത്തരം ആക്രമണങ്ങളെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. ഈ കേസിലെ പ്രതികളെ തന്നെ എംഡിഎംഎ കേസുകളിലും കഞ്ചാവ് കേസുകളിലും പോലീസ് പിടികൂടി. പിന്നീട് ഇവരില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരെല്ലാം സജീവമായ ബൈക്ക് റേസിങ് ടീമുകളിലെ അംഗങ്ങളാണെന്നും പോലീസ് കണ്ടെത്തി.

Read More: ഗേള്‍ഫ്രണ്ട് സ്വാപ്പിങ് മുതൽ റീല്‍സ് വരെ; മരണപ്പാച്ചിലിന്റെ അധോലോകത്തിനുണ്ട് ചൂണ്ടക്കുരുക്കുകൾ ഏറെ

ഇതേ ടീം ഇപ്പോള്‍ എംഡിഎംഎ കേസില്‍ ജയിലിലാണ്. നിരോധിത മയക്കുമരുന്ന് ഉപയോഗിക്കുന്നവരും സാമൂഹ്യവിരുദ്ധരും ബൈക്ക് റേസിങ് ടീമുകളില്‍ ഉള്‍പ്പെടുന്നുവെന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങള്‍. വേണ്ടിവന്നാല്‍ പോലീസിനെയും നിയമസംവിധാനങ്ങളേയും ആക്രമിക്കാന്‍ ഇത്തരം സംഘങ്ങള്‍ മടിക്കില്ല എന്നതിന്റെ തെളിവാണ് ഈ സംഭവം. മയക്കുമരുന്ന് ഉപയോഗിച്ച് സമൂഹത്തിലിറങ്ങി ആക്രമം കാണിക്കുന്നതിന് പിന്നില്‍ ഇത്തരം ബൈക്ക് റേസിങ് സംഘത്തിലെ ചിലരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ സംഭവത്തെ കുറിച്ച് വിശദീകരിച്ചതെന്നും എ.സി.പി പറഞ്ഞു.

സൂപ്പര്‍ബൈക്ക് മോഹം ചൂഷണം ചെയ്യപ്പെടുമ്പോള്‍

കോഴിക്കോട് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസിനെ കുറിച്ച് സ്‌പെഷ്യന്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എ ഉമേഷ് പറയുന്നത് ഇപ്രകാരമാണ്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം ബൈക്കുകളുമായി പുറത്തിറങ്ങുന്നവരുണ്ട്. ലഹരി മാഫിയ റേസിങ് മോഹമുള്ളവരെ ലക്ഷ്യം വെക്കുന്നത് ഒരു പ്രത്യേക മേഖലയില്‍ മാത്രം ഒതുങ്ങുന്ന സംഭവമല്ല. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇത് നടക്കുന്നുണ്ട്. സൂപ്പര്‍ ബൈക്ക് വാങ്ങണമെന്ന് ആഗ്രഹവുമായി നടക്കുന്നവരെ കണ്ടെത്തി ഇവര്‍ക്ക് ബൈക്ക് വാങ്ങാന്‍ പണം ലഭിക്കുന്നതിന് ലഹരി മരുന്നുകളുടെ വിതരണക്കാരാക്കി മാറ്റുകയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും ഇവര്‍ക്ക് ലഹരി എത്തിച്ചുകൊടുത്തവരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇഔ റാക്കറ്റിനെ വേരറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് നടത്തിവരുന്നു.

രാത്രികാലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി നമ്പര്‍പ്ലേറ്റ് വ്യക്തമല്ലാത്ത രീതിയില്‍ മറച്ചുവെച്ചും വ്യതിയാനം വരുത്തിയും അമിതവേഗത്തില്‍ പോകുകയും അപകടത്തില്‍പ്പെടുകയും ചെയ്യുന്ന നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ വീട്ടുകാര്‍ വാങ്ങി നല്‍കിയില്ലെങ്കില്‍ അതിന് ലഹരി വില്‍പനയെ മാര്‍ഗമായി ഉപയോഗിക്കുന്നവരുണ്ട്. ചെറിയ ജോലികള്‍ ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ട് സൂപ്പര്‍ബൈക്ക് വാങ്ങാന്‍ കഴിയാതെ വരുമ്പോള്‍ അവിടെയും ലഹരി വില്‍പനപോലുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.

മറ്റ് ചെറിയ ജോലികള്‍ക്ക് പോകുന്നവരും സൂപ്പര്‍ ബൈക്കുകള്‍ വാങ്ങുന്നതിനായി ഇത്തരത്തില്‍ ലഹരി ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് പോലീസ് പറയുന്നു. വീടുകളില്‍ ആഡംബര ബൈക്ക് വാങ്ങി നല്‍കാന്‍ ശേഷിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികളേയും അപകടം സംഭവിക്കുമോ എന്ന് പേടിച്ച് വാങ്ങി നല്‍കാതിരിക്കുന്നവരേയും ചൂഷണം ചെയ്യുന്നുണ്ട്. ലഹരി ഇടപാട് നടത്തുന്നതിനായി യാത്ര ചെയ്യുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ പെണ്‍സുഹൃത്തുക്കളെ ഉപയോഗിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലഹരി ലഭ്യമാകുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കുക എന്നതിനൊപ്പം തന്നെ പ്രധാനമാണ് ഇതിനുള്ള ആവശ്യം കുറയ്ക്കുകയെന്നതും. വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയ കൂടുതലായും ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പോലീസ് ബോധവത്കരണം നടത്തുന്നത്. എന്റെ സ്‌കൂള്‍ എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. തന്റെ വിദ്യാര്‍ഥി പഠിക്കാത്ത സ്‌കൂളോ കോളേജോ ആണെങ്കില്‍ പോലും അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കടകളുടേയും യൂണിയന്‍ തൊഴിലാളികളേയും ഓട്ടോ ഡ്രൈവര്‍മാരേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.

ലഹരി വിമുക്തി കേന്ദ്രങ്ങളിലേക്ക്

അപകടകരമായി സ്വന്തം മക്കള്‍ വാഹനമോടിച്ചത് ലഹരിയുടെ പിന്‍ബലത്തോടെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്തവരാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും. തിരുവനന്തപുരത്തെ ഒരു അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ സ്വന്തം മകന്‍ ബൈക്കില്‍ കാണിക്കുന്ന അഭ്യാസപ്രകടനത്തെ കുറിച്ച് പോലീസ് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ തയ്യാറാകാതെ പിഴ ഒടുക്കിയ ശേഷം വക്കീലുമായി എത്തി മകനെ ജാമ്യത്തിലിറക്കി പോയതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങളോട് പറഞ്ഞു. പിന്നീട് ഇതേ പൊതുപ്രവര്‍ത്തകന്‍ ആഴ്ചകള്‍ക്കുശേഷം മകന്‍ ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ലഹരിമുക്തി കേന്ദ്രത്തിലാക്കാന്‍ പോലീസിന്റെ സഹായം തേടുകയും ചെയ്തു. എണ്ണിയാലൊടുങ്ങില്ല സമാനമായ രീതിയില്‍ പോലീസിന്റെ സഹായം തേടുന്ന മാതാപിതാക്കളുടെ എണ്ണം. പലരും കരഞ്ഞുകൊണ്ടാണ് സ്റ്റേഷനുകളിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

(വേഗപ്പാച്ചിലുകാരനായിരുന്നു, രണ്ടു വർഷമായി അമ്മാവന്റെ വീടിന്റെ ഒറ്റമുറിയിൽ ഒരേ കിടപ്പാണ്, നവീന്റെ ദയനീയമായ കഥ അടുത്ത ലക്കത്തിൽ വായിക്കാം)
പരമ്പരയുടെ ഒന്നാം ഭാഗം-ഗേള്‍ഫ്രണ്ട് സ്വാപ്പിങ് മുതൽ റീല്‍സ് വരെ; മരണപ്പാച്ചിലിന്റെ അധോലോകത്തിനുണ്ട് ചൂണ്ടക്കുരുക്കുകൾ ഏറെ

Content Highlights: dark world of road rage and road races in kerala narcotic and drug connection, kerala police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented