കോഴിക്കോട്: മെസി വരുമെന്ന പ്രഖ്യാപനം പാളിയതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കായികമന്ത്രി വി. അബ്ദു റഹ്മാന്. കോഴിക്കോട് സ്റ്റേഡിയത്തിൽ അടുത്ത ദിവസം നടക്കുന്ന ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ സൽമാൻ ഖാൻ എത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
‘അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. അത് വളരെ വ്യത്യസ്തമാണ്. അന്താരാഷ്ട്ര തലത്തിൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന റേസ് ആണ്. ഇന്ത്യയുടെ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന സിനിമാ താരം സൽമാൻ ഖാൻ ആണ് അത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്’ -അബ്ദുറഹ്മാൻ പറഞ്ഞു.
മെസിയെ കേരളത്തിൽ ഈ വർഷത്തിൽ എത്തിക്കുമെന്ന മന്ത്രിയുടേയും സ്പോൺസറുടേയും വാക്കുകൾ പാഴ്വാക്ക് ആയതിനു പിന്നാലെയാണ് ഇപ്പോൾ സൽമാൻ ഖാനെ എത്തിക്കുമെന്ന പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Content Highlights: Salman Khan to Inaugurate Kozhikode Bike Race: Minister Announces Major Event
Published: 26 Oct 2025, 02:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented